Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐ മീ മൈസെൽഫിൽ ദിലീപ്

I Me Myslef - Dileep

തന്നെക്കുറിച്ച് പ്രചരിക്കുന്ന വ്യാജവാർത്തകളെപ്പറ്റിയും വിവാദങ്ങളെക്കുറിച്ചും മനോരമ ഒാൺലൈനിന്റെ അഭിമുഖ പരിപാടിയായ ഐ മീ മൈസെൽഫിൽ ദിലീപ് പ്രതികരിക്കുന്നു. തന്നെ സോഷ്യൽ മീഡിയ ഇതിനോടകം 10 തവണ കല്യാണം കഴിപ്പിച്ചെന്നും എന്നാൽ ഫെയ്സ്ബുക്കിനോടൊന്നും ഒരു വിരോധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതാദ്യമായാണ് ദിലീപ് ഒരു ഒാൺലൈൻ മാധ്യമത്തോട് വിവാദങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുന്നത്. തന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ തന്നെ പിന്നെയും തകർക്കുന്ന തരത്തിൽ പെരുമാറിയതിനാലാണ് താൻ സമൂഹമാധ്യമങ്ങളിൽ നിന്ന് അകന്നു നിന്നതെന്ന് അദ്ദേഹം പറഞ്ഞു. മകൾ മീനാക്ഷി തന്റെ സിനിമകളെക്കുറിച്ച് അഭിപ്രായം പറയാറുണ്ടെന്നും ആരോടും നോ പറയാത്തതാണ് തന്റെ ഏറ്റവും വലിയ കുഴപ്പമെന്നും ദിലീപ് അഭിമുഖത്തിൽ പറഞ്ഞു.

Dileep | I Me Myself - Promo | Manorama Online

ഷാഫി സംവിധാനം ചെയ്യുന്ന 2 കൺട്രീസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ദിലീപ് മനോരമയോട് സംസാരിച്ചത്. കോമഡി ട്രാക്ക് വിടാൻ ഉദ്ദേശിക്കുന്നില്ലെന്നു പറഞ്ഞ നടൻ തന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചും മനസ്സു തുറന്നു. അഭിമുഖത്തിന്റെ പൂർണ രൂപം താമസിയാതെ ഐമീമൈസെൽഫ് യൂട്യൂബ് ചാനലിൽ ലഭ്യമാകും.