Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക്ക് ലൈവ് സ്ട്രീമിങ് വഴി ‘ഇടി’ ചോർന്നു

idi-piracy

ജയസൂര്യയുടെ പുതിയ സിനിമ ഇടി ഫെയ്സ് ബുക്കിലെ പുതിയ സംവിധാനമായ ലൈവ് സ്ട്രീമിങ്ങ്‌ വഴി ചോർത്തിയതായി പരാതി. ഇതിനു പിറകെ സംഭവത്തിൽ പൊലീസിന് ഒന്നും ചെയ്യാൻ പറ്റില്ലെന്ന വെല്ലുവിളിയും ഫെയ്സ് ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടു.

കേരളത്തിൽ ആദ്യമായാണ് ഒരു സിനിമ തീയറ്ററിൽ പ്രദർശിപ്പിക്കുന്ന അതേ സമയം നേരിട്ട് ഫെയ്സ് ബുക്ക് വഴി ചോരുന്നത്. ദുബായിലും ഖത്തറിലും ചിത്രം വ്യാഴാഴ്ച റിലീസ് ചെയ്തതിനു തൊട്ടു പിന്നാലെയാണ് ഫെയ്സ് ബുക്ക് വഴി അന്നു രാത്രി തന്നെ ചിത്രം പ്രചരിച്ചത്. കാസർകോട്ടെ ചെക്കൻ എന്ന ഫെയ്സ് ബുക്ക് പേജിലൂടെയാണ് ചിത്രം ചോർന്നത്.

ഇന്നലെ രാവിലെ ഏഴു മണിയോടെ ചിത്രം ചോർന്നത് കണ്ടെത്തിയതിനെ തുടർന്ന് ചിത്രത്തിൻ്റെ നിർമാതാക്കളായ ഇറോസ് സാങ്കേതിക പ്രവർത്തകരും ആൻ്റി പൈറസി സെല്ലിലും സൈബർ സെല്ലിലും പരാതി നൽകി.

രാവിലെ പത്തരയോടെ ചിത്രത്തിന്റെ ലിങ്ക് പേജിൽ നിന്ന് നീക്കി. പക്ഷേ ഈ സമയത്തിനുള്ളിൽ 20000ത്തിലധികം പേർ ചിത്രം കണ്ടതായും അനേകം പേർ ഡൗൺലോഡ് ചെയ്തതായും സംവിധായകൻ സാജിദ് യഹിയ പറഞ്ഞു. പേജ് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ പൊലീസിന്‌ ഈ സംഭവത്തിൽ തങ്ങളെഒന്നും ചെയ്യാൻ കഴിയില്ലെന്ന മറുപടിയാണ് പേജിൽ പോസ്റ്റു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്സ് ബുക്കിൽ സമീപകാലത്ത് കൂട്ടിച്ചേർത്ത ലൈവ് സ്ട്രീമിങ്ങ് എന്ന സംവിധാനം ഉപയോഗിച്ച് രാത്രി ഒന്നരയോടെ ചിത്രം പ്രദർശിപ്പിക്കുകയായിരുന്നു. എച്ച് ഡി ക്യാമറയുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.

ആൻ്റി പൈറസി സെല്ലിനൊപ്പം നിർമാതാക്കളായ ഇറോസ് ഇൻ്റർനാഷണലിൻ്റെ പ്രത്യേക സൈബർ സംഘവും അന്വേഷണം നടത്തി , ചിത്രം അപ് ലോഡ് ചെയ്ത മൊബൈൽ ഫോണിനേയും ഉടമയേയും തിരിച്ചറിഞ്ഞിട്ടുണ്ട്. 

Your Rating: