Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂപ്പര്‍താരം തിരക്കഥയില്‍ കൈകടത്തിയാല്‍ ആ സിനിമ നിര്‍ത്തിവയ്ക്കും: ഗൗതം മേനോന്‍

gautham-menon

തമിഴകത്ത് വ്യത്യസ്തമായ അവതരണശൈലി കൊണ്ട് ശ്രദ്ധേയനായ സംവിധായകനാണ് ഗൗതം മേനോന്‍. മറ്റു സംവിധായകരില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതിന്‍റെ ഒരു പ്രധാനകാരണമുണ്ട്. ഗൗതം മേനോന്‍ തന്നെ ഒരു അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കി.

സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പേ തിരക്കഥയുടെ 80 ശതമാനവും ഗൗതം മേനോന്‍ പൂര്‍ത്തിയാക്കും. എന്നാല്‍ ക്ലൈമാക്സ് ചിത്രീകരണം തുടങ്ങിയതിന് ശേഷമേ എഴുതാന്‍ ആരംഭിക്കൂ.

തന്‍റെ ഇത്തരം നിയമങ്ങള്‍ അംഗീകരിച്ചെത്തുന്ന താരങ്ങളുമായേ താന്‍ സഹകരിക്കാറൊള്ളൂ എന്നും ഗൗതം മേനോന്‍ പറഞ്ഞു. ഇതുവരെ ഒരുതാരവും തന്‍റെ തിരക്കഥയില്‍ ഇടപെട്ടിട്ടില്ലെന്നും ഏതെങ്കിലും ഒരു താരം ക്ലൈമാക്സില്‍ കൈകടത്താന്‍ വന്നാല്‍ ആ സിനിമ പിന്നെ മുന്നോട്ട് പോകില്ലെന്നും ഗൗതം മേനോന്‍ പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.