Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോട്ടയത്ത് ഇനി സിനിമാപ്പൂരം

kottayam

റീജനൽ ചലച്ചിത്ര മേളയ്ക്കു കോട്ടയത്ത് തുടക്കം. മാർച്ച് ഒന്നു വരെ അനശ്വര തിയറ്ററിൽ നടക്കുന്ന ചലച്ചിത്ര മേളയിൽ ഇന്ത്യൻ, വിദേശ ഭാഷകളിൽനിന്നുള്ള 20 ചിത്രങ്ങൾ പ്രദർശിപ്പിക്കും. എല്ലാ ദിവസവും രാവിലെ പത്തിനും ഉച്ചയ്ക്കു രണ്ടിനും വൈകിട്ട് ആറിനും രാത്രി 8.30നുമാണ് പ്രദർശനം. ബംഗാളി സംവിധായകൻ കൗശിക് ഗാംഗുലിയുടെ സിനേമാ വാലയാണ് ഉദ്ഘാടന ചിത്രം. വൈകിട്ട് ആറിനാണ് പ്രദർശനം.

രാത്രി എട്ടരയ്ക്കു മലയാളി സംവിധായകൻ ജയരാജിന്റെ ഒറ്റാലും പ്രദർശിപ്പിക്കും. രാവിലെ യുട്ടോപ്പിയ, ദ് ലോവർ ഡെപ്ത്ത് എന്നീ ചിത്രങ്ങളുടെ പ്രദർശനമുണ്ട്. ദേശീയ പുരസ്കാരം നേടിയ മലയാള ചലച്ചിത്രമായ ഐൻ, കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മത്സരവിഭാഗത്തിൽ ഉൾപ്പെട്ട ചായം പൂശിയ വീട്, രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച എം. പത്മകുമാറിന്റെ ജലം എന്നീ ചിത്രങ്ങളും മേളയിലുണ്ട്.

ഷെഡ്യൂൾ

26-ഒരേ ഉടല്‍(9.45), ഉട്ടോപ്പിയ(10.00), ദ ലോവര്‍ ഡെപ്ത്(2.00), സിനിമാവാല(6.00), ഒറ്റാല്‍(8.30)

27-ഫ്‌ളവേഴ്‌സ് ഓഫ് ഷാന്‍ജായ്(10.00), ജലം(2.00), ലൈക്ക് എ പ്ലേ(6.00), ആബ്‌സന്‍സ്(8.30)

28-എബൗട്ട് എല്ലി(10.00), ഒപ്പാലാ ദ ജേര്‍ണി ഓഫ് എ വുമണ്‍(2.00), പര്‍ക്യൂ വയ(6.00), ലാസ്റ്റ് നൈറ്റ് (8.30)

29-സ്റ്റാനിന(10.00), ദ വയലിന്‍ പ്‌ളയര്‍(2.00), മെമ്മറീസ് ഓണ്‍ സ്റ്റോണ്‍(6.00), ചായംപൂശിയ വീട്(8.30)

മാര്‍ച്ച് ഒന്ന്-ദ കളേഴ്‌സ് ഓഫ് ദ മൗണ്ടന്‍(10.00), െഎന്‍(2.00), പര്‍വീസ്(6.00), ഫയര്‍ വര്‍ക്‌സ്(8.30)