Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഫയിൽ തിളങ്ങി ബാഹുബലിയും മൊയ്തീനും

iifa

ഇന്റര്‍നാഷ്ണൽ ഫിലിം അക്കാദമിയുടെ ഫിലിം ഉത്സവമായ ഐഫയിൽ മികച്ച ചിത്രത്തിനുള്ള അവാര്‍ഡുകള്‍ സ്വന്തമാക്കി ബാഹുബലിയും എന്നും നിന്റെ മൊയ്തീനും. ഹൈദരബാദ് വച്ച് നടന്ന രണ്ട് ദിവസത്തെ ചടങ്ങില്‍ ജനുവരി 24 ഞായറാഴ്ചയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ചടങ്ങിൽ പങ്കെടുക്കാൻ കൂടി ഹൈദരാബാദ് എത്തിയ നടി കൽപനയുടെ വിയോഗത്തിന്റെ വേദനയിലായിരുന്നു ചടങ്ങ് നടന്നത്.

prthvi-iifa

കൂടാതെ മലയാളത്തിലെയും തമിഴിലെയും മികച്ച നടി നടന്മാരെ ചടങ്ങില്‍ ആദരിച്ചു. ബാഹുബലിയ്ക്ക് മാത്രമായി ആറ് അവാര്‍ഡുകളാണ് ലഭിച്ചത്. മികച്ച സഹനടനുള്ള അവാര്‍ഡ് സത്യരാജിനും മികച്ച സഹനടിയ്ക്കുള്ള അവാര്‍ഡ് രമ്യാ കൃഷ്ണനും സ്വന്തമാക്കി. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി എത്തിയ എന്ന് നിന്റെ മൊയ്തീന്‍ മൊത്തം അഞ്ച് അവാര്‍ഡുകള്‍ സ്വന്തമാക്കി.

shrya

തനി ഒരുവന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ജയംരവി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച നടിയ്ക്കുള്ള അവാര്‍ഡ് മായ എന്ന ചിത്രത്തിലൂടെ നയന്‍താരയയും സ്വന്തമാക്കി. മികച്ച പ്രതിനായകനുള്ള അവാര്‍ഡ് അരവിന്ദ് സ്വാമിയ്ക്കാണ്.

iifa-mamta

തെലുങ്കിൽ മഹേഷ് ബാബുവും ശ്രുതി ഹാസനയും മികച്ച നടനും നടിയുമായി തിരഞ്ഞെടുത്തു. തെലുങ്കിലും മികച്ച ചിത്രം ബാഹുബലിയാണ്.

rakul-tamannah

മലയാളത്തില്‍ മികച്ച നടനും നടിയ്ക്കും എന്ന് നിന്റെ മൊയ്തീനിലെ അഭിനയത്തിലൂടെ പൃഥ്വിരാജും പാര്‍വതിയും സ്വന്തമാക്കി.നീന എന്ന ചിത്രത്തിലൂടെ ലാല്‍ ജോസിനെയാണ് മികച്ച സംവിധായകനായി തെരഞ്ഞെടുത്തിരിക്കുന്നത്.

vijay-sandra

2015 മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ് ചിത്രമായി മാറിയ പ്രേമത്തിനും അഞ്ച് അവാര്‍ഡുകള്‍. മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് പ്രേമത്തിലെ രാജേഷ് മുരുകേശനും, മികച്ച പിന്നണി ഗായകനായി വിജയ് യേശുദാസിനും ലഭിച്ചു. മലയാളത്തില്‍ മികച്ച ഹാസ്യ നടനായി വിനയ് ഫോര്‍ട്ടിനെയും തെരഞ്ഞെടുത്തു. അജുവാണ് മികച്ച സഹനടൻ.

mamta-rasul
shreya
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.