Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘രാജ് കാഹിനി’യും ‘വയലിൻ പ്ലേയറും’ മൽസരത്തിന്

rajkahini

തിരുവനന്തപുരം∙ ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന ഇന്ത്യൻ സിനിമകളുടെ പട്ടികയായി. വിഭജനകാലത്തെ കഥ പറയുന്ന ബംഗാളി ചിത്രം ‘രാജ് കാഹിനി’യും ബോളിവുഡ് ചലച്ചിത്ര വ്യവസായം പശ്ചാത്തലമാക്കുന്ന ഹിന്ദി ചിത്രം ‘വയലിൻ പ്ലേയറും’ രാജ്യാന്തര മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കും. ഇന്ത്യൻ സിനിമ ഇന്ന് വിഭാഗത്തിൽ ഏഴു ചിത്രങ്ങൾ.

ദേശീയ പുരസ്‌കാരജേതാവായ ശ്രിജിത് മുഖർജിയാണ് രാജ് കാഹിനി സംവിധാനം ചെയ്തത്. ഒരു വേശ്യാഗൃഹത്തിലെ പതിനൊന്ന് അന്തേവാസികളാണു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ബംഗാളി സംവിധായകൻ ബൗദ്ധ്യായൻ മുഖർജിയുടെ ആദ്യ ഹിന്ദി ചിത്രമാണ് ദ് വയലിൻ പ്ലേയർ. ചലച്ചിത്രവ്യവസായ മേഖലയിൽ തൊഴിലെടുക്കുന്ന വയലിൻ വാദകന്റെ ഒരുദിവസത്തെ കഥ പറയുന്ന ചിത്രം കലയെയും ജീവിതത്തെയും നിലനിൽപ്പിനെയുംകുറിച്ചുള്ളതാണ്.

അസാമീസ് എഴുത്തുകാരനും സംവിധായകനുമായ മഞ്ജു ബോറ ഒരുക്കിയ ‘ദാവു ഹുഡുനി മേത്ത’ എന്ന ബോഡോ ചിത്രം, ബംഗാളി സംവിധായകൻ ദേബേഷ് ചാറ്റർജിയുടെ ‘നടോകർ മോഠോ’, മണികണ്ഠൻ മതിയളകൻ സംവിധാനം ചെയ്ത തമിഴ് ചിത്രം ‘കുറ്റമേ ദണ്ഡനൈ’, കൗശിക് ഗാംഗുലിയുടെ ബംഗാളി ചിത്രം ‘സിനിമാവാല’, അമർത്യ ഭട്ടാചാര്യയുടെ ഒഡിയ ചിത്രം ‘കാപിറ്റൽ ഐ’, ബി. എസ്. ലിംഗദേവരുവിന്റെ കന്നഡ ചിത്രം ‘നാനു അവനല്ല അവളു’, ശതപുത്ര സന്യാലിന്റെ ബംഗാളി ചിത്രം ‘ഒന്യോ ഒപലാ’ എന്നിവയാണ് ഇന്ത്യൻ സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മറ്റു ചിത്രങ്ങൾ.

മത്സരവിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട രണ്ടു ചിത്രങ്ങൾ ഉൾപ്പെടെ മേളയിലെ ഒൻപതു മലയാള ചിത്രങ്ങൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 4 മുതൽ 11 വരെയാണു രാജ്യാന്തര ചലച്ചിത്രമേള.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.