Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗണേഷിന് വേണ്ടി മോഹൻലാല്‍ പോയതിൽ തെറ്റില്ലെന്ന് ഇന്നസെന്റ്

innocent-lal

പത്തനാപുരത്ത് ഗണേഷിന് വേണ്ടി മോഹൻലാൽ വന്നതിൽ തെറ്റില്ലെന്ന് അമ്മ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ്. ഓരോരുത്തരുടെ ഇഷ്ടമാണ് ഒരാളെ കാണാൻ പോകുന്നതും വരുന്നതും. അത് ആ വഴിക്ക് വിട്ടേക്കാൻ ഇന്നസെന്റ് മാധ്യമങ്ങളോട് പറഞ്ഞു.

അമ്മ സംഘടനയോട് ഇതുവരെ ചെയ്ത സേവനങ്ങൾ അദ്ദേഹത്തോട് നന്ദിയുണ്ട്. മോഹന്‍ലാലും ഗണേഷും തമ്മിൽ ഒരുപാട് ബന്ധമുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു. ബാലകൃഷ്പിള്ള സാറിന്റെ കൂടെ തന്നെ ജോലി ചെയ്തിരുന്ന ആളാണ് മോഹൻലാലിന്റെ അച്ഛന്‍. സൗഹൃദകൂടിക്കാഴ്ചയായി ഇതിനെ കണ്ടാൽ മതിയെന്നും ഇന്നസെന്റ് പറഞ്ഞു. 

Your Rating: