വിനീത് ശ്രീനിവാസൻ ഒരുക്കിയ തട്ടത്തിൻ മറയത്ത് തമിഴിലും റീമേക്ക് ചെയ്യുന്നു.തമിഴ് റീമേക്കിൽ ഉമ്മച്ചിക്കുട്ടിയുടെ വേഷം ആര് ചെയ്യുമെന്നായിരുന്നു അണിയറപ്രവർത്തകരുടെ ആശയക്കുഴപ്പം. ലക്ഷ്മി മേനോൻ, സമാന്ത, സ്വാതി റെഡ്ഢി എന്നിവരുടെ പേരുകൾ കേട്ടെങ്കിലും ഒന്നും നടന്നില്ല.
അവസാനം നറുക്ക് വീണതോ ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഉമ്മച്ചിക്കുട്ടിയായി മാറിയ ഇഷ തൽവാറിന് തന്നെ.‘യാരടി നീ മോഹിനി‘ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജവഹർ ആണ് തട്ടത്തിൻ മറയത്തിന്റെ റീമേക്ക് തമിഴിൽ ഒരുക്കുന്നത്.
നായകൻ പുതുമുഖമായിരിക്കും. ഈ മാസം പത്തിന് ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന് ജി.വി പ്രകാശ് ആണ് സംഗീതം നിർവഹിക്കുന്നത്.പ്രധാന ലൊക്കേഷൻ കോയമ്പത്തൂർ, പൊള്ളാച്ചി. വിഷ്ണു ശർമയും എം ത്യാഗരാജയുമാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.