Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിക്കൊപ്പം ജാഫറും സാബുവും ബിയർ കഴിച്ചു: ജാഫറിന്റെ സുഹൃത്ത് വിനോദ്കുമാർ

mani-vinod

കലാഭവൻ മണിക്കൊപ്പം ബിയർ കഴിച്ചതായി ജാഫർ ഇടുക്കിയുടെ സുഹൃത്ത് വിനോദ്കുമാർ. പക്ഷേ, ചാരായം കഴിക്കുന്നത് കണ്ടിട്ടില്ല. സാബുവിനും ജാഫർ ഇടുക്കിക്കും പുറമെ നാട്ടുകാരായ നിരവധി പേരും മണിക്കൊപ്പം ഉണ്ടായിരുന്നതായി കോഴിക്കോട് സ്വദേശി വിനോദ്കുമാർ മനോരമ ന്യൂസിനോട് പറഞ്ഞു.

നടൻ ജാഫർ ഇടുക്കിയുടെ സുഹൃത്താണ് കോഴിക്കോട് ഈസ്റ്റ്്ഹിൽ സ്വദേശിയായ വിനോദ്കുമാർ. മണിയുടെ ഔട്ട്്ഹൗസിൽ ഉണ്ടായിരുന്ന ജാഫറിനെ കാണാനാണ് ചാലക്കുടിയിൽ ഇറങ്ങിയത്. ഒപ്പം കലാഭവൻ മണിയെ നേരിൽ കാണാമെന്നും കരുതി. മണി രണ്ടു ടിൻ ബിയർ കഴിക്കുന്നത് കണ്ടു. ഏറെ ഉൻമേഷവാനായിരുന്നു. ജാഫർ ഇടുക്കിയും സാബുവും ബിയർ കഴിച്ചു. സാബു ഇറങ്ങിയ ഉടൻ താനും മണിയുടെ ഔട്ട് ഹൗസിൽനിന്ന് ഇറങ്ങിയെന്ന് വിനോദ് കുമാർ വെളിപ്പെടുത്തി.

പൊലീസ് കഴിഞ്ഞ ദിവസം വിനോദ്കുമാറിന്റെ മൊഴിയെടുത്തിരുന്നു. പണ്ട്, സിനിമ പ്രൊഡക്ഷൻ കൺട്രോളറായിരുന്നു. ഇപ്പോൾ, കോഴിക്കോട് ഈസ്റ്റ്്ഹില്ലിൽ റെഡിമെയ്ഡ് ഷോപ്പ് നടത്തുകയാണ്.

related stories
Your Rating: