Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാൽ ഗണേഷിനൊപ്പം പോയതിൽ വിഷമമുണ്ട്: ജഗദീഷ്

jagadeesh-mohanlal

മോഹൻലാലിനെ ബ്ലാക്മെയ്ൽ ചെയ്താണ് ഗണേഷ് കുമാർ പ്രചാരണത്തിനിറക്കിയതെന്ന് ജഗദീഷ് ആരോപിച്ചു. മോഹൻലാൽ പത്തനാപുരത്ത് പോയതിൽ വിഷമമുണ്ടെന്നും അദ്ദേഹം തനിക്ക് എല്ലാ ആശംസകളും നേർന്നതാണെന്നും പിന്നീട് എങ്ങനെയാണ് ലാലിന്റെ മനസ്സ് മാറിയതെന്ന് അറിയില്ലെന്നും ജഗദീഷ് പറയുന്നു.

പത്തനാപുരത്ത് നിൽക്കുന്നവരിൽ മൂന്ന് പേരും നടന്മാരായതിനാൽ ആർക്ക് വേണ്ടിയും പ്രചരണം നടത്തേണ്ടതില്ല, രാഷ്ട്രീയപാർട്ടികളിലെ അംഗങ്ങൾ മാത്രം പ്രചരണം നടത്തിയാൽ മതിയെന്ന തീരുമാനം അമ്മ സംഘടന എടുത്തിരുന്നു. അതിന് വിരുദ്ധമായ നിലപാട് മോഹൻലാൽ എടുത്തതിൽ വേദന നിറഞ്ഞ് ഒരുപാട് പേർ എന്നെ വിളിച്ചു. സലിം കുമാറിന് ഒരുപാട് വേദനയുണ്ടെന്നും അദ്ദേഹം എന്നോട് പറഞ്ഞു.

അമ്മയിലെ അംഗങ്ങൾ രാഷ്ട്രീയ പ്രചാരണത്തിനെത്തരുതെന്ന് നിർദേശമുണ്ടായിരുന്നു. അമ്മ നിഷ്പക്ഷ പ്രചാരണമാണ് നടത്തുന്നതെന്നാണ് ഇന്നസെന്റ് അറിയിച്ചിരുന്നത്. രാഷ്ട്രീയ പാർട്ടിയിലെ അംഗങ്ങൾ പ്രചാരണത്തിന് എത്തുന്നതിൽ തെറ്റില്ല. ഇന്നസെന്റ് സിപിഎമ്മിന്റെ ഭാഗമാണ്. അദ്ദേഹം പ്രചാരണത്തിന് പോകുന്നതിൽ എതിർപ്പില്ല. അറിയപ്പെടുന്ന പാർട്ടി പ്രവർത്തകർ പോയാലും പ്രശ്നമില്ല.

മോഹൻലാൽ എത്തുന്നതായി ഒരു അറിയിപ്പും ലഭിച്ചിരുന്നില്ല. അവസാന നിമിഷം വരെ രഹസ്യമാക്കി വച്ചതിനുശേഷമാണ് വിവരം പുറത്തുവിടുന്നത്. മോഹൻലാൽ വരില്ലെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ ഇന്നലെ എന്താണ് മാറിയതെന്ന് അറിയില്ല. എനിക്ക് വ്യക്തിപരമായ ആശംസകൾ അദ്ദേഹം നേർന്നിരുന്നു. ഗണേഷ്കുമാറിനെ പരിചയപ്പെടുന്നതിനു മുൻപേ സുഹൃത്തുക്കളാണ് ഞങ്ങൾ. വോട്ടഭ്യർഥിച്ചില്ലെന്ന് ന്യായം പറയാമെങ്കിൽ പോലും ഇവിടെവന്ന് സുഹൃത്തിനെ കണ്ടപ്പോൾ ഞാനും സുഹൃത്താണ്. ഈ സുഹൃത്തിനെ കൈവെടിഞ്ഞിട്ട് മറ്റൊരു സുഹൃത്തിന്റെ കൈകൊടുത്തതിൽ വേദനയുണ്ട്. മോഹൻലാലിനെ ഞാൻ സഹോദരനെ പോലെയാണ് കരുതിയിരുന്നത്.

മോഹന്‍ലാൽ വന്നിതിന്റെ പിന്നിൽ ഗണേഷിന്റെ ബ്ലാക്മെയിലിങ് ആണോയെന്ന് പലരും ചോദിച്ചു. എന്തു ബ്ലാക്ക്മെയിൽ ആണെന്നുള്ളത് മാധ്യമങ്ങൾ പുറത്തുകൊണ്ടുവരണം. മഹാനായ ഒരു നടനെ ബ്ലാക്ക്മെയിൽ ചെയ്തുവെന്ന് പറയുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ബ്ലാക്ക്മെയിൽ ചെയ്താണ് മോഹൻലാലിനെ പത്തനാപുരത്തുനിന്ന് എത്തിച്ചതെന്ന് ഒരു മാധ്യമത്തിൽ നിന്നാണ് വിളിച്ചുപറഞ്ഞത്. താൻ അത്തരത്തിലൊരു ആരോപണവും ഉന്നയിക്കുന്നില്ല. മോഹൻലാലിനെ പോലെ ഒരു വലിയ നടനെ അത്തരത്തിൽ ഭീഷണിപ്പെടുത്തിയാണ് എത്തിച്ചതെങ്കിൽ അത് മോശമാണെന്നും ജഗദീഷ് പറഞ്ഞു.

Jagadheesh become emotional on Mohanlal's visit at Pathanapuram | Manorama News

Your Rating: