Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാൽ ടീസറിന് സർവകാല റെക്കോർഡ്

lal-1

മോഹൻലാൽ, ജൂനിയർ എൻടിആർ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന തെലുങ്ക് ചിത്രം ജനത ഗാരേജിന്റെ മലയാളം ടീസറിന് റെക്കോർഡ്. ഏറ്റവും വേഗത്തിൽ പത്ത് ലക്ഷം പിന്നിടുന്ന മലയാളത്തിലെ ആദ്യ ടീസറായിരിക്കുകയാണ് ജനതാ ഗാരേജ്.

Janatha Garage Malayalam Movie Teaser | Mohanlal | Jr NTR | Samantha | Nithya Menon | Koratala Siva

ടീസർ അപ്‌ലോഡ് ചെയ്ത് അറുപത് മണിക്കൂറുകൾ കൊണ്ടാണ് പത്ത് ലക്ഷം പിന്നിട്ടത്. മലയാളത്തില്‍ ചുരുങ്ങിയ സമയത്തിനുളളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ടീസര്‍ കസബയ്ക്ക് അവകാശപ്പെട്ടതായിരുന്നു. ആ റെക്കോര്‍ഡ് ആണ് ജനതാ ഗാരേജ് തകർത്തത്.

ചിത്രത്തിന്റെ തെലുങ്ക് ടീസർ ഇപ്പോൾ തന്നെ മുപ്പത് ലക്ഷം പിന്നിട്ട് കഴിഞ്ഞു. മലയാളി താരം ഉണ്ണി മുകുന്ദന്‍ വില്ലന്‍ വേഷത്തില്‍ എത്തുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. റഹ്മാന്‍ ചിത്രത്തിലൊരു പ്രധാനവേഷത്തിൽ എത്തുന്നു. നിത്യ മേനോനും സമാന്തയുമാണ് നായികമാർ. 

Your Rating: