Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആടുപുലിയാട്ടത്തിന്റെ ലാഭവിഹിതം ജിഷയുടെ കുടുംബത്തിന് നല്‍കും: ജയറാം

jayaram

ആടുപുലിയാട്ടം സിനിമയുടെ ലാഭത്തില്‍ നിന്ന് ഒരു വിഹിതം പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് നല്‍കുമെന്ന് നടന്‍ ജയറാം. ആലുവ ജനസേവ ശിശുഭവനിലെ കുട്ടികള്‍ക്കൊപ്പം സിനിമ കണ്ടതിന് ശേഷമാണ് ജയറാം ഇക്കാര്യം അറിയിച്ചത്.

ജനസേവ ശിശുഭവനിലെ 180 കുട്ടികള്‍ക്കൊപ്പമാണ് ജയറാം സംവിധായകൻ കണ്ണൻ താമരക്കുളം ഉള്‍പ്പെടെയുള്ള താരങ്ങള്‍ സിനിമ കണ്ടത്. സിനിമ കണ്ടിറങ്ങിയ കുട്ടികള്‍ക്കെല്ലാം ജയറാമും കൂട്ടരും ചേര്‍ന്ന് മധുരം നല്‍കി. കോഴിക്കോട് മാന്‍ഹോളില്‍ വീണ തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ മരിച്ച നൗഷാദിന്റെ കുടുംബത്തിനും ആടുംപുലിയാട്ടം ടീം സഹായം നല്‍കിയിരുന്നു.
 

Your Rating: