Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ജയറാം

new-look

ലുക്കുകൾ മാറി മാറി പരീക്ഷിക്കുന്ന നടന്മാർക്കിടയിൽ വല്യ പരീക്ഷണങ്ങൾക്കൊന്നും മുതിരാതെ നിന്നിരുന്ന ആളായിരുന്നു ജയറാം. എന്നാൽ കക്ഷിയും കളം മാറ്റി ചവിട്ടിത്തുടങ്ങി. സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ മീശ പിരിച്ചു നിൽക്കുന്ന ഫോട്ടോയാണ് അദ്ദേഹം അടുത്ത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ഫോട്ടോ പോസ്റ്റ് ചെയ്തെങ്കിലും ഏത് ചിത്രത്തിനു വേണ്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. മകൻ കാളിദാസനും ടീമിനും ഒപ്പം അമേരിക്കയിൽ ‘ജയറാം ഷോ’ എന്ന പരിപാടി വിവിധ വേദികളിൽ അവതരിപ്പിച്ച ശേഷം നാട്ടിൽ മടങ്ങിയെത്തിയതിനു പിന്നാലെയാണ് അദ്ദേഹം പുതിയ ചിത്രം പോസ്റ്റ് ചെയ്തത്. അടുത്തിടെയായി പരാജയങ്ങളിലൂടെ കടന്നു പോകുന്ന താരം പുതിയ ലുക്കിലൂടെ ഒരു തിരിച്ചുവരവിനാണ് ഒരുങ്ങുന്നതെന്ന് വ്യക്തം.