എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി... , 'കുമ്പസാരം' എന്ന നല്ല ചിത്രത്തെ തിരിച്ചറിഞ്ഞതിന്, എനിക്ക് കിട്ടിയ ഏറ്റവും വലിയ അവാർഡ്- മൂന്നാം ക്ലാസുകാരനായ എൻറെ മകൻ ഈ ചിത്രം കണ്ടിട്ട് "എൻറെ കണ്ണ് നിറഞ്ഞു പോയച്ഛാ" എന്ന് പറഞ്ഞപ്പോഴാണ്.... (കാശ് പോയത് കൊണ്ടല്ല; കാരണം പൈസ എന്‍റെയായിരുന്നു). ഈ വാക്കുകള്‍ ജയസൂര്യയുടേതാണ്.
അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത് ജയസൂര്യ നായകനായി എത്തിയ കുമ്പസാരം എന്ന ചിത്രം ഈ വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയിരുന്നു. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും സിനിമയെ നല്ലൊരു ചിത്രമായി അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും ജയസൂര്യ പറഞ്ഞു.
‘ കൂടാതെ 'A Honest Film' എന്നായിരുന്നു സംവിധായകൻ രഞ്ജിത്ത് ശങ്കർ ചിത്രത്തെ കുറിച്ച് പറഞ്ഞത്. നന്ദി രഞ്ജിത്ത്. പിന്നെ എന്നെ അറിയുന്നവർ, ഞാൻ അറിയാത്തവർ, എല്ലാവരും ഈ ചിത്രത്തെ നല്ലൊരു ചിത്രമായി അംഗീകരിച്ചതിന് സ്നേഹത്തിൻറെ ഭാഷയിൽ അവരോടൊക്കെ ഞാൻ നന്ദി അറിയിക്കുന്നു. കാണാത്തവർ തീർച്ചയായും കാണണം..സ്നേഹത്തോടെ ജയസൂര്യ...
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.