Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സണ്ണി ലിയോൺ ക്വാളിറ്റിയുള്ള സ്ത്രീ: ജയസൂര്യ

Jayasurya_Sunny സണ്ണി ലിയോണൊപ്പം വനിത അവാർഡിലെ ബാക്ക് സ്റ്റേജ് സെൽഫി

ബോളിവുഡിലെ തരംഗമായ സണ്ണി ലിയോൺ വനിതാ ഫിലിം അവാർഡിൽ എത്തിയതിനെ അനന്തപുരിയിലെ മലയാളികളും മലയാള ചലച്ചിത്രലോകത്തെ താരങ്ങളും ആവേശപൂർവ്വമാണ് വരവേറ്റത്. പ്രക്ഷകർക്കിടയിലേക്ക് സണ്ണി ലിയോണ് ഇറങ്ങി വരാൻ കഴിഞ്ഞില്ലെങ്കിലും ബാക്ക് സ്റ്റേജിൽ താരങ്ങൾ സണ്ണിക്കൊപ്പം സെൽഫിയെടുക്കുന്ന തിരക്കിലായിരുന്നു. സണ്ണി ലിയോണിനെ കണ്ടതിനെയും സംസാരിച്ചതിനെയും കുറിച്ചുള്ള അനുഭവം നടൻ ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തു.

സണ്ണി ലിയോണിനെ കണ്ട നടൻ ജയസൂര്യയുടെ രസകരമായ വിവരണം വായിക്കാം.

"സണ്ണി ലിയോൺ "...ഇന്നലത്തെ വനിതാ അവാർഡിൽ എനിക്ക് അവാർഡിന്റെ സന്തോഷത്തിന് പുറമേ മറ്റൊരു സന്തോഷം കൂടി ഉണ്ടായിരുന്നു സാക്ഷാൽ സണ്ണി ലിയോൺ ഉണ്ടെന്ന് അറിഞ്ഞപ്പൊ ..ഞങ്ങൾ എല്ലാവരും ഇങ്ങനെ കാത്തിരിയ്കായിരുന്നു ആ വരവിനായി ..അങ്ങനെ കാത്ത് കാത്തിരിക്കുമ്പോൾ അതാ നടന്ന് വരുന്നു ..'സണ്ണി വെയിൻ' ..സർവത്ര മൂഡും പോയി ..വനിത ചതിക്കാണല്ലോ ഭഗവാനേ എന്ന് തോന്നിയ പോയ നിമിഷമായിരുന്നു അത് ..ഞങ്ങളുടെ മുഖത്തെ ആ ആത്മാർത്ഥമായ ദു:ഖം സിനിമ ക്യാമറക്ക് മുന്നിലെങ്ങാനുമായിരുന്നെങ്കിൽ മിനിമം രണ്ട് ഓസ്കാർ എങ്കിലും കിട്ടിയേനേ ..അജു വർഗീസിന്റെയൊക്കെ വീട്ടിൽ ആരോ മരിച്ച പോലെ ആയിരുന്നു അവന്റെ മുഖത്തെ ഭാവം ..

sunny സണ്ണി ലിയോൺ വനിത അവാർഡിൽ നൃത്തം ചെയ്യുന്നു

which sunny leone supriya ..?അങ്ങനെ ഒരു കുട്ടി ജീവിച്ചിരിപ്പുണ്ടോ ..??അതായിരുന്നു പ്രിഥ്വിരാജിന്റെ സംശയം ( പാവം സുപ്രിയ ) ..അങ്ങനെ എന്റെ അവാർഡ് കഴിഞ്ഞതും ദാ സണ്ണി ലിയോണിന്റെ ഡാൻസ് ,അത് കഴിഞ്ഞ് വനിതയുടെ ഫോട്ടോ ഷൂട്ടിനായി എന്നെ വിളിച്ചു കൊണ്ട് പോയി ..ചെന്നപ്പൊ വിജയ്‌ ,ഷാനി , ശക്തിശ്രീ അങ്ങനെ എല്ലാരും നിക്കുന്നു അപ്പൊ സണ്ണി ലിയോൺ ആ വഴി പാസ്സ് ചെയിതു ..ഞങ്ങൾ എല്ലാവരും സംസാരിച്ചു , ഒരു ഫോട്ടോയും എടുത്തു ..ഒരു 2 മിനിട്ട് കൊണ്ട് ഞങ്ങൾക്ക് അവരെക്കുറിച്ച് ഉണ്ടായിരുന്ന concept ഒക്കെ മാറിപോയി ..അത്ര പ്ലീസിംഗും റെസ്പക്റ്റോടും കൂടിയാണ് അവര് ഞങ്ങളോട് സംസാരിച്ചത് ..ഒരു നല്ല വ്യക്തിത്വം . ഒരു നിമിഷം കൊണ്ട് ഞങ്ങളുടെ മനസിലെ കളങ്കം മായ്ക്കാൻ അവർക്ക് സാധിച്ചെങ്കിൽ ഞാൻ പറയും ഏറ്റവും quality ഉള്ള സ്ത്രീ അവരാണ് .. '' മറ്റുള്ളവരോടുള്ള respect തന്നെയാണ് ഏറ്റവും വലിയ വിദ്യാഭ്യാസം ' ...

Your Rating: