Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫുട്ബോൾ ഇതിഹാസം വി.പി സത്യനായി ജയസൂര്യ എത്തുന്നു

vp-sathyan-jayan വി.പി സത്യൻ, ജയസൂര്യ

മലയാളികളുടെ അഭിമാനമായിരുന്ന, ഫുട്ബോൾ ഇതിഹാസം വി.പി സത്യന്റെ ജീവിതം സിനിമയാകുന്നു. ക്യാപ്റ്റൻ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജയസൂര്യയാണ് സത്യന്റെ വേഷം അവതരിപ്പിക്കുക. ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധിഖിന്റെ സംവിധാന സഹായിയായിരുന്ന പ്രജേഷ് സെൻ ആണ്.

Jayasurya About Captain | Jayasurya In & As Captain | Captain Movie | Goodwill Entertainments

മലയാളത്തിലെ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കും ക്യാപ്റ്റൻ. പത്ത് കോടിയലധികം ചിലവ് വരുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഗുഡ്‌വിൽ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ടി.എൽ ജോർജ് ആണ്.

മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനും രാജ്യം കണ്ട മികച്ച ഫുട്ബോളറുമായിരുന്നു വി.പി. സത്യൻ. ചിത്രത്തിൽ മൂന്നു ഗെറ്റപ്പുകളിലാകും ജയസൂര്യ എത്തുക. ചിത്രത്തിനായി മികച്ച മേക്കോവർ നടത്താനുള്ള തയാറെടുപ്പിലാണ് ജയസൂര്യ. കായിക താരങ്ങള്‍ അടക്കം നിരവധി പ്രശസ്തരായ വ്യക്തികള്‍ സിനിമയുടെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്നുണ്ട്.