Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പ്രേമം’ ഉഗ്രന്‍ സിനിമയെന്ന് ജയസൂര്യ

premam-jayasurya

അല്‍ഫോന്‍സ് പുത്രന്‍റെ നിവിന്‍ പോളി ചിത്രമായ പ്രേമം പ്രേക്ഷകര്‍ മാത്രമല്ല സിനിമാരംഗത്തുളളവരും ഏറ്റെടുത്തു കഴിഞ്ഞു. സിനിമ കണ്ടിറങ്ങിയവര്‍ക്ക് ചിത്രത്തെക്കുറിച്ച് പറയാന്‍ നൂറുനാവ്. ഉഗ്രന്‍ സിനിമയാണ് പ്രേമമെന്നാണ് ജയസൂര്യയുടെ അഭിപ്രായം. ഫേസ്ബുക്കിലാണ് പ്രേമത്തെപ്പറ്റി ജയസൂര്യ കുറിച്ചത്.

അദ്ദേഹത്തന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം- ‘ ഒരു പുതിയ മലയാള സിനിമ കണ്ടു , ' പ്രേമം' നിവിനേ ...നീ പൊളിച്ചിട്ടുണ്ട് , ഇത്ര സൗന്ദര്യം നിനക്ക് വളരെ വളരെ കൂടുതലാണ് ..( കുറക്കുന്നത് എന്ത് കൊണ്ടും നന്നായിരിക്കും ) അൽഫോണ്‍സേ ...നിങ്ങൾ അതി ഭീകര നടനാണ്‌ , അതിൽ അഭിനയിച്ച എല്ലാവരും തന്നെ തകർത്താടിയിട്ടുണ്ട് , അത് പോലെ തന്നെ മലയാള സിനിമയിലേക്ക് മൂന്ന് നായികമാരേയും കിട്ടി , 'അൻവർ റഷീദ് ' മിക്കവാറും പേര് മാറ്റി ,' അംബാനി റഷീദ് 'എന്നാക്കാനുള്ള സാധ്യത വളരേയധികം കാണുന്നുണ്ട് കാരണം അത്ര തിരക്കാണ് സിനിമക്ക് . പിന്നെ ....മാർക്ക് , മാർക്കിടാൻ ഞാൻ പരീക്ഷ എഴുതാനല്ലല്ലോ പോയത് , അതുകൊണ്ട് ഒറ്റ വാക്കിൽ പറഞ്ഞാൽ ഉഗ്രൻ സിനിമ .

NB : ലുക്ക ചുപ്പി ഈ ആഴ്ച്ച റിലീസാകുന്നുണ്ട് , ചുക്കു കാപ്പിയാണോന്നൊക്കെ ആളുകൾ ചോദിക്കുന്നുണ്ട് , ലുക്ക ചുപ്പി എന്നാൽ ഒളിച്ചു കളി എന്നാണ് അർത്ഥം , പതിനാല് വർഷങ്ങൾക്ക് ശേഷം സുഹൃത്തുക്കൾ തമ്മിൽ ഒത്ത് ചേരുന്നതാണ് ഒറ്റ വാക്കിൽ പറഞ്ഞാൽ കഥ ,ബാക്കിയെല്ലാം വെള്ളിയാഴ്ച്ച .. ജയസൂര്യ പറയുന്നു.