Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയസൂര്യ എലിവിഷം കഴിക്കും; രഞ്ജിത് ശങ്കർ നാടുവിടും !

jayasurya-ranjith

പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം സു സു സുധി വാത്മീകം റിലീസിനൊരുങ്ങുകയാണ്. ചിത്രം വിജയിച്ചില്ലെങ്കിൽ എലി വിഷം കഴിക്കുമെന്നാണ് ജയസൂര്യ പറയുന്നത്. സംവിധായകൻ രഞ്ജിത് ആകട്ടെ വിഷം കഴിക്കാതെ നാടുവിടുമെന്നും പറയുന്നു.

പേടിക്കണ്ട ഇത് ഇവർ തമ്മിൽ നടത്തിയ ഒരു വാട്ട്സാപ്പ് സംഭാഷണത്തിൽ തമാശരൂപേണ പറഞ്ഞത്. സിനിമ ഇറങ്ങുന്പോൾ സ്വാഭാവികമായും നടനും സംവിധായകനും നിർമാതാവിനും ടെൻഷൻ ഉണ്ടാകും. മാത്രമല്ല സുസു നിർമിക്കുന്നതും ഇവർ രണ്ടുപേരും ചേർന്നാണ്.

ജയസൂര്യയുമായുള്ള വാട്‌സപ്പ് ചാറ്റിന്റെ സ്‌ക്രീന്‍പ്രിന്റെ തന്റെ ഫേസ്ബുക്ക് പേജിലൂടെ രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് പുറത്തുവിട്ടത്.

ജയസൂര്യ - കുടുംബമായിട്ട് സിനിമ കാണാന്‍ വന്നതാ...എന്തായി കാര്യങ്ങള്‍

രഞ്ജിത് - ക്യുബ് യുഎഫ്ഒ അപ്ലോഡ് തുടങ്ങി

ജയസൂര്യ - ഓകെ...ദൈവമെ...ടെന്‍ഷന്‍ തുടങ്ങി...ഹിറ്റാകുവോ?

രഞ്ജിത് - അറിയില്ല മനുഷ്യാ, ഇല്ലേ നാടു വിടേണ്ടി വരും...

ജയസൂര്യ - ഹിഹി ഞാന്‍ നാടു വിടില്ല...പുണ്യാളന്‍ ടൈമില്‍ മേടിച്ചു വെച്ച എലിവിഷം ഇരിക്കുന്നുണ്ട്

രഞ്ജിത് - അത് എക്‌സ്പയറി ആയിട്ടുണ്ടാകും....പുതിയത് മേടിച്ചു വെച്ചോ

ജയസൂര്യ - ഫ്രൈഡേ ഇനിഷ്യല്‍ (ആദ്യദിന കളക്ഷൻ) ഉണ്ടാകുമോ ?

രഞ്ജിത് - ഇനിഷ്യല്‍ ഓള്‍റെഡി ഉണ്ടല്ലോ...സുസു

ജയസൂര്യ - ഹിഹി

വിക്കനായ സുധിയുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന സിനിമയാണ് സു സു സുധി വാത്മീകം. രണ്ട് പുതുമുഖ നായികമാര്‍ ഈ സിനിമയിലൂടെ മലയാളത്തിലെത്തുന്നു.

ജയസൂര്യയുടെ ഭാര്യ സരിതയാണ് ചിത്രത്തിന്റെ കോസ്റ്റ്യും ഡിസൈനര്‍. മകന്‍ അദ്വൈത് എഡിറ്റ് ചെയ്ത പ്രമോ സോങിന്റെ വീഡിയോ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. ചിത്രം നവംബർ 20ന് പുറത്തിറങ്ങും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.