Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഷ്ണു എഴുതുന്നു ആരോഗ്യമാണ് സമ്പാദ്യം

jishnu

ജിഷ്ണു രാഘവൻ എന്ന യുവനടനെ മലയാളികൾ മറക്കാൻ ഇടയില്ല. കുറച്ച് നല്ല സിനിമകളിലൂടെ നമുക്ക് പ്രിയപ്പെട്ടവനായ ആ യുവാവിനെ ഇടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ കൊല്ലാതെ കൊന്നു നാം. അർബുദം പിടിപെട്ട അദ്ദേഹം എവിടെയാണെന്നു പോലും അറിയില്ലാരുന്നുവെങ്കിലും നാം അറിഞ്ഞോ അറിയാതെയോ അദ്ദേഹത്തെയും കുുംബത്തെയും ഒരുപാട് വേദനിപ്പിച്ചു.

കുറെ കാലത്തെ മൗനത്തിനു ശേഷം ജിഷ്ണു തന്നെ സ്വന്തം ആരോഗ്യ നിലയെ കുറിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടു. ഇതാണ് അദ്ദേഹത്തിന്റെ കുറിപ്പ്. എന്റെ ആരോഗ്യത്തെ സംബന്ധിച്ച് ഒരുപാട് ചോദ്യങ്ങൾ ഉയർന്നിരുന്നു. പ്രിയപ്പെട്ട സുഹൃത്തുക്കളെ എനിക്ക് വീണ്ടും ട്യൂമർ വരുകയുണ്ടായി, ഇപ്പോഴും കീമോതെറാപ്പി ചെയ്തു കൊണ്ടിരിക്കുകയാണ്. എല്ലാം വേഗം സുഖപ്പെടുമെന്ന പ്രതീക്ഷയിലും പ്രാർത്ഥനയിലുമാണ് ഞാൻ. പണ്ട് പൂർണ ആരോഗ്യവാനായിരുന്ന കാലത്ത് ഞാൻ എത്ര ഭാഗ്യവാനായിരുന്നുവെന്ന് ഇപ്പോൾ ഓർക്കുന്നു. ആരോഗ്യമുള്ള ശരീരമാണ് ഏറ്റവുംവ വലിയ അനുഗ്രഹവും സമ്പത്തുമെന്ന് ഞാൻ മനസ്സിലാക്കുന്നു.

നിങ്ങളുടെ ജീവിതം നന്നായി ആസ്വദിക്കുക. അല്ലാതെ ചെറിയ ചെറിയ കാര്യങ്ങളിൽ ഒരിക്കലും വിഷമിക്കരുത്. ജീവിതത്തിൽ നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന എത്രയോ നല്ല കാര്യങ്ങൾ ഉണ്ട്. ജീവിതം അത്രയ്ക്ക് വിലപ്പെട്ടതാണ്. നമ്മൾ ജീവിക്കുന്ന സമൂഹത്തിനും രാജ്യത്തിന്റെ നന്മയ്ക്കും ഉതകുന്ന നല്ല കാര്യങ്ങൾ ജീവിതത്തിലൂടെ ചെയ്യൂ.