Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽഖർ തമിഴിലും സൂപ്പർ; ഈ ചിത്രങ്ങൾ കാണൂ

dulquer-thirupur

മലയാളത്തില്‍ മാത്രമല്ല തമിഴിലും നിറയെ ആരാധകരുള്ള നടനാണ് ദുൽഖർ സൽമാൻ. തമിഴിൽ രണ്ടു ചിത്രങ്ങളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും തമിഴ് പ്രേക്ഷകരുടെ ഇഷ്ടയുവതാരങ്ങളിലൊരാളാണ് ദുൽഖർ. ഈ ആരാധന സത്യമാണെന്ന് തെളിയിക്കുന്ന ഒരു സംഭവം ഈയിെട നടന്നു.

ദുൽഖറിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം തിരുപ്പൂരില്‍ ആരംഭിച്ചിരുന്നു. ദുൽഖർ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞതോടെ ഷൂട്ടിങ് സ്ഥലം ജനക്കൂട്ടങ്ങൾ കൊണ്ടു നിറഞ്ഞു. കാരവാനില്‍ നിന്നിറങ്ങുന്ന ദുല്‍ഖറിനെ കാത്ത് വലിയ ജനക്കൂട്ടമാണ് കാത്തുനില്‍ക്കുന്നത്. അതില്‍ ഏറെയും യുവാക്കളും സ്കൂൾ കുട്ടികളുമാണ്.

dulquer-thirupur-1

സത്യന്‍ അന്തിക്കാടിനൊപ്പം ദുല്‍ഖര്‍ ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് 'ജോമോന്റെ സുവിശേഷങ്ങള്‍'. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ. വിക്രമാദിത്യന് ശേഷം ഇക്ബാൽ കുറ്റിപ്പുറവും ദുൽഖറും വീണ്ടും ഒന്നിക്കുന്നു.

ടൈറ്റില്‍ റോളില്‍ ദുല്‍ഖറെത്തുമ്പോള്‍ അച്ഛന്‍ വേഷത്തിൽ മുകേഷ് എത്തുന്നു. തമിഴ് നടി ഐശ്വര്യ രാജേഷ് ആണ് നായിക. അനുപമ പരമേശ്വരൻ, വിനു മോഹൻ, ഇന്നസെന്റ്, ഇര്‍ഷാദ്, ജേക്കബ് ഗ്രിഗറി, മുത്തുമണി, ഇന്ദു തമ്പി, രസ്‌ന എന്നിവരും കഥാപാത്രങ്ങളാവുന്നു. ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് നിർമാണം.

Your Rating: