Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടുംബങ്ങൾക്ക് പ്രിയപ്പെട്ട ജോപ്പൻ

thoppil-joppan-7

മുണ്ടും മടക്കി കുത്തി നെഞ്ചും വിരിച്ച് വന്ന ജോപ്പൻ തീയറ്ററുകളിൽ ചിരിപ്പൂരം പടർത്തുന്നു. കുറഞ്ഞ മുതൽമുടക്കിലെത്തിയ ഇൗ ജോണി ആന്റണി ചിത്രം തീയറ്ററിൽ ആളെകൂട്ടുകയാണ്. 

മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ പുലിമുരകനാണ് എതിരാളിയെങ്കിലും കുടുംബങ്ങൾ കൂടുതൽ ജോപ്പനെ കാണാനാണെത്തുന്നത്. ചിരിയും ആക്ഷനും സെന്റിമെന്റ്സും എല്ലാം ചേർന്ന രസക്കൂട്ടാണ് ജോണി ആന്റണി ജോപ്പനിലൂടെ പ്രേക്ഷകർക്ക് നൽകുന്നത്. മികച്ച കളക്ഷനുമായാണ് ചിത്രം മുന്നേറുന്നതെന്ന് തീയറ്ററുകാരും സാക്ഷ്യപ്പെടുത്തുന്നു. 

കബഡി കളിക്കാരനാണ് ജോപ്പൻ‌. കൂട്ടുകാർക്കൊപ്പം സ്വൽപം മദ്യപിക്കുന്ന, വീട്ടുകാരെ സ്നേഹിക്കുന്ന, മുതിർന്നവരെ ബഹുമാനിക്കുന്ന ‘നല്ല പിള്ള’. കുടുംബത്തിൽ കയറ്റാൻ കൊള്ളാവുന്നവൻ എന്നു മമ്മൂട്ടി ജോപ്പനെ വിശേഷിപ്പിച്ചത് അക്ഷരം പ്രതി ശരിയാണെന്നാണ് ഫാമിലി ഒാഡിയൻസിന് ഇൗ സിനിമയോടുള്ള അനുഭാവം വ്യക്തമാക്കുന്നത്.