Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ഥാനാർത്ഥികളുടെ ശ്രദ്ധയ്ക്ക്; ജോയ് മാത്യു പറയുന്നു

joy-mathew

കേരളം നാളെ വിധി എഴുതുകയാണ്. അടുത്ത അഞ്ച് വർഷം കേരളത്തിന്റെ ഭരണം ആരുടെ കൈകളിലെത്തുമെന്ന് നാളെ അറിയാം. എല്ലാവരും കാത്തിരിക്കുകയാണ് പുതിയ ഭരണകൂടത്തിനായി. പ്രതീക്ഷകൾക്കും ആശങ്കകള്‍ക്കുമൊപ്പം ഭരണത്തിൽ ഏറിയാൽ ഒരിക്കലും മറന്നുപോകരുതാത്ത ചിലകാര്യങ്ങളും ഉണ്ട്. ചെറുതെങ്കിലും വലുതായ ചിലകാര്യങ്ങൾ. അതിനെക്കുറിച്ചൊരു ഓർമപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ജോയ് മാത്യു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാടുമുഴുവൻ ഓരോ പാർട്ടിയും സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്നാണ് ജോയ് മാത്യു ആവശ്യപ്പെടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

‘തിരഞ്ഞെടുപ്പിന്റെ ഭാഗമായി നിങ്ങൾ നാടൊട്ടുക്കും സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോർഡുകൾ ദയവായി മാറ്റുകയും പരിസ്ഥിതിക്ക്‌ കോട്ടം തട്ടാത്ത രീതിയിൽ സംസ്കരിക്കാനും വോട്ടു ചോദിക്കാൻ വന്ന അതേ ഉത്സാഹം കാണിക്കുവാൻ അഭ്യർഥിക്കുന്നു. കഴിഞ്ഞ നാൽപത്‌ ദിവസമായി നിങ്ങളൂടെ വെളുക്കെ ചിരിക്കുന്നതും കൈവീശി റ്റാ റ്റാ പറയുന്നതും മുന്നോട്ട്‌ നടക്കുന്നതും കൈകൂപ്പുന്നതും കണ്ടു ഞങ്ങൾക്ക്‌ മടുത്ത്‌ തുടങ്ങി എന്നു കൂടെ അറിയിച്ചു കൊള്ളട്ടെ.