Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇ.പി.ജയരാജന്റെ രാജി മുൻ ഗവൺമെന്റിനുള്ള മറുപടി: ജോയ് മാത്യു

joy-mathew

ജനങ്ങളാണു യഥാര്‍ത്ഥ ശക്തിയെന്ന് തിരിച്ചറിയുന്ന പാര്‍ട്ടിക്ക് ജനഹൃദയങ്ങളില്‍ സ്ഥാനമുണ്ടാകുമെന്ന് ജോയ് മാത്യു. ബന്ധുനിയമന വിവാദത്തെ തുടര്‍ന്നുണ്ടായ ഇ പി ജയരാജന്റെ രാജിയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജോയ് മാത്യുവിന്റെ കുറിപ്പ് വായിക്കാം–

‘ജനങ്ങളാണു യഥാർഥ ശക്തി എന്ന് ഒരു പാർട്ടി എപ്പോൾ തിരിച്ചറിയുന്നുവോ അന്നു മുതൽ ആ പാർട്ടിയുടെ ഭാവി ജനഹൃദയങ്ങളിൽ സുസ്‌ഥിരമാവുകയാണു-അടിമുടി അഴിമതിയിൽ മുങ്ങിക്കുളിച്ചിട്ടും ഞൊണ്ടി ന്യായം പറഞ്ഞ്‌ അധികാരത്തിൽ കടിച്ചു തൂങ്ങിയ മുൻ ഗവൺമന്റിനുള്ള ശക്തമായ മറുപടി മാത്രമല്ല ഇ.പി.ജയരാജൻ എന്ന മന്ത്രിയുടെ രാജി. മറിച്ച്‌ ഭരണത്തിലെ സുതാര്യതയുടെ വിളംബരം കൂടിയാണത്‌.

അഞ്ചു വർഷം ഭരിക്കുവാൻ ജനങ്ങൾ നിങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾ ചെയ്യുന്ന തെറ്റ്‌ ചൂണ്ടിക്കാട്ടുവാനും ജങ്ങൾക്ക്‌ അവകാശമുണ്ട്‌, തെറ്റു തിരുത്താൻ നിങ്ങൾക്കും. ഒരു മന്ത്രിയുടെ രാജി ഖജനാവ്‌ കൊള്ളയടിച്ചതിനല്ല മുൻ സർക്കാരുകൾ തുടർന്നുവന്നിരുന്ന രീതിയിൽ ,അതിലെ ചതിക്കുഴി കാണാതെ വീണുപോയി എന്നതും ജനങ്ങൾ തിരിച്ചറിയുന്നുണ്ട്‌-മൂല്യങ്ങൾ നഷ്ടം വന്ന വർത്തമാനകാലത്ത്‌ ജയരാജൻ എന്ന മന്ത്രിയുടെ രാജി ധാർമ്മികത ഇനിയും നശിച്ചിട്ടില്ല എന്ന് പ്രതീക്ഷിക്കാൻ ജനങ്ങൾക്ക്‌ വക നൽകുന്നു. ഇങ്ങനെ പോയാൽ തെറ്റുകൾ തിരുത്തി മുന്നോട്ടു പോകുവാൻ ധീരത കാണിക്കുന്ന ഈ പാർട്ടിയെ ആരും സ്നേഹിച്ചു പോകും.’ 

Your Rating: