Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശയത്തെ ആശയം കൊണ്ട് നേരിടൂ: ജോയ് മാത്യു

joy-mathew

രാഷ്ട്രീയ വിശ്വാസങ്ങൾ പലതാകാം അത് തെരുവിൽ നേരിടുകയെന്നത് കാടൻ രീതിയാണെന്നും ആശയത്തെ ആശയതലത്തിൽ നേരിടുകയെന്നത് ജനാധിപത്യ രീതിയാണെന്നും നടനും സംവിധായകനുമായ ജോയ് മാത്യു. ജെ.എന്‍.യു വിവാദത്തില്‍ സര്‍ക്കാര്‍ നിലപാടുകള്‍ക്കൊപ്പമില്ലെന്ന് പ്രഖ്യാപിച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ രാജിവച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ജോയ് മാത്യു.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം–

രാജ്യസ്നേഹം രാജ്യദ്രോഹം തുടങ്ങിയ വാക്കുകൾ വെച്ചു 'ഗോ 'സാമി മാർ മാധ്യമക്കസർത്തു നടത്തി മനുഷ്യരെ ഭിന്നിപ്പിക്കുബോൾ നമുക്ക് പ്രത്യാശതരുന്ന ചില കാര്യങ്ങൾകൂടി ഈ രാജ്യത്ത് നടക്കുന്നു എന്നത് നമുക്ക് പുതു തലമുറയിൽ പ്രതീക്ഷ നല്ക്കുന്നു.

ബലപ്രയോഗത്തിലൂടെ ,അംഗബലത്തിലൂടെ ,ഭരണകൂട ഒത്താശയോടെ , ആൾക്കൂട്ടത്തിന്റെ തെരുവ് ശക്തികളിലൂടെ മനുഷ്യര് കാണ്ടാമൃഗങ്ങളായി മാറുബോൾ അതിന് എതിരെ നിന്ന് സ്വന്തം സംഘടനയോട് നിങ്ങൾ ചെയ്യുന്നത് ശരിയല്ല ,നിങ്ങളോടൊപ്പം ഞങ്ങളില്ല എന്ന് സധൈര്യം പറഞ്ഞു സംഘടനയിൽ നിന്നും രാജിവെച്ചു പുറത്ത് വരാൻ ആര്ജ്ജവം കാണിച്ച ജെ.എൻ .യു വിലെ എ .ബി .വി .പി പ്രവർത്തകർക്ക് എന്റെ സല്യൂട്ട്.

രാഷ്ട്രീയ വിശ്വാസങ്ങൾ പലതാകാം അത് തെരുവിൽ നേരിടുകയെന്നത് കാടൻ രീതിയാണെന്നും ആശയത്തെ ആശയതലത്തിൽ നേരിടുകയെന്നത് ജനാധിപത്യ രീതിയാണെന്നും അത് ഇനിയും അസ്തമിച്ചിട്ടില്ലെന്നു എ.ബി.വി.പി പ്രവർത്തകരുടെ ഈ നിലപാട് തെളിയിക്കുന്നു

Your Rating: