Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഎസ്സിന് ജോയ് മാത്യുവിന്‍റെ അഭിവാദ്യങ്ങള്‍

joy-mathew-vs

മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ക്ക് പിന്തുണ അറിയിച്ച് നിര്‍ണായ നിമിഷത്തില്‍ സമരത്തില്‍ ഇടപെട്ട പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് അഭിവാദ്യം അര്‍പ്പിച്ച് നടന്‍ ജോയ് മാത്യു. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പിലാണ് വിഎസിന് അഭിനന്ദനങ്ങള്‍ അറിയിച്ച് എഴുതിയിരിക്കുന്നത്.

ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ- ‘ ട്രേഡ് യൂണിയൻ പ്രവർത്തനം കങ്കാണിപ്പണിയായി മാറുബോൾ തൊഴിലാളികൾ നേതാക്കളെ ആട്ടിയോടിക്കും ,സ്വയം സമരം നയിക്കും: വിജയിപ്പിക്കും .മൂന്നാറിലെ സ്ത്രീ തൊഴിലാളികൾ അങ്ങിനെ ചരിത്രം തിരുത്തിയെഴുതി.

ട്രേഡ് യൂണിയൻ തോറ്റോടിയിടത്ത് ശരിയായ ജനകീയ നേതാവിനെ അവർ തിരിച്ചറിഞ്ഞു , വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാളെങ്കിലും നേതാക്കന്മാർക്കിടയിൽ ഇപ്പോഴുമുണ്ട് എന്നത് എത്ര ആശ്വാസകരം. Salute comrade V S. ജോയ് മാത്യു പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.