മോഹൻലാൽ നായകനായി എത്തിയ പുലിമുരുകൻ സിനിമയെ പ്രശംസിച്ച് സിനിമാരംഗത്തുനിന്നും പ്രമുഖർ എത്തിയിരുന്നു. ബി. ഉണ്ണികൃഷ്ണൻ, വിനീത്, ജിജോ തുടങ്ങിയവർ ചിത്രത്തെക്കുറിച്ച് അഭിപ്രായം പ്രകടനം നടത്തിയത് സോഷ്യൽമീഡിയയിൽ ചർച്ചയാകുകയും ചെയ്തു. ഇപ്പോഴിതാ ഇക്കൂട്ടത്തിൽ ജൂഡ് ആന്റണിയുടെ അഭിപ്രായപ്രകടനവും ശ്രദ്ധേയമാകുന്നു.
ജൂഡിന്റെ കുറിപ്പ് വായിക്കാം–
പുലിമുരുകന്‍!! പണ്ട് ലാലേട്ടന്‍ പടങ്ങള്‍ കണ്ട് കോരിത്തരിച്ചു കയ്യടിച്ച ഒരു പയ്യന്‍ ഉണ്ടായിരുന്നു എന്നില്‍. അവന്‍ ഇന്നലെ തിരിച്ചു വന്നു. നമിച്ചു ലാലേട്ടാ. സിനിമയുടെ ന്യൂനതകള്‍ എല്ലാം നമുക്ക് മറക്കാം. ആ മഹാനടന്‍റെ അര്‍പ്പണ ബോധത്തിന് മുന്നില്‍. ഇങ്ങനെ ഒരു സിനിമ എഴുതിയ ഉദയ് കൃഷ്ണയുടെ ദീർഘവീക്ഷണത്തിന് മുന്നില്‍, വൈശാഖ് എന്ന സംവിധായകന്‍റെ ചങ്കൂറ്റത്തിന് മുന്നില്‍. പീറ്റര്‍ ഹൈന്‍ എന്ന പുലിക്കുട്ടന്റെ മികവിന് മുന്നില്‍, എല്ലാത്തിനും ഉപരി ഈ സിനിമക്ക് കാശ് മുടക്കിയ ടോമിച്ചന്‍ എന്ന നിര്‍മാതാവിന്റെ സപ്പോര്‍ട്ടിന് മുന്നില്‍. ജയ് പുലിമുരുകന്‍. ജയ് ലാലേട്ടന്‍...