Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിക്കൊപ്പം ജൂഡ് ആന്തണി ജോസഫ്

mammooty-jude

സംവിധാനം മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ആളാണ് ജൂഡ് ആന്തണി ജോസഫ്. പ്രേമം, വേട്ട, ആക്ഷൻ ഹീറോ ബിജു എന്നീ ചിത്രങ്ങളിലൂടെ അഭിനയിച്ച് തിളങ്ങിയ ജൂഡ് അടുത്തതായി അഭിനയിക്കുന്നത് മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമാണ്. 

ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പിൽ ജോപ്പൻ എന്ന ചിത്രത്തിലാണ് ജൂഡ് ആന്തണി മമ്മൂട്ടികകൊപ്പം വേഷമിടുക. അതിന്റെ ആവേശവും ആകാംഷയും ഫേസ്ബുക്കിലൂടെയാണ് ജൂ‍ഡ് ആന്റണി പങ്കുവച്ചത്. 

"പത്താം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് ഒരു സിനിമാ നടനായാല്‍ കൊള്ളാം എന്ന് ശക്തമായി തോന്നി തുടങ്ങിയത്. എന്‍റെ ഈ കോലം വച്ച് അതിന് സാധ്യത വളരെ കുറവാണെന്ന് അന്നേ എനിക്ക് മനസിലായി. അപ്പോഴാണ്‌ ദിലീപേട്ടന്‍ സഹസംവിധായകന്‍ ആയി തുടങ്ങി നടനായ ചരിത്രം ഞാന്‍ വായിച്ചത്. ബള്‍ബ്‌ കത്തി. എന്‍റെ ലക്‌ഷ്യം ഞാന്‍ ഉറപ്പിച്ചു. സഹസംവിധായകന്‍ ആകുക. പിന്നെ പിന്നെ ലക്‌ഷ്യം കടുത്തു. സംവിധായകന്‍ ആകുക എന്നായി. ദൈവം കൈ പിടിച്ചു എന്നെ ഒരു സംവിധായകനാക്കി. അങ്ങനെ ഇരിക്കുമ്പോ ദാണ്ടേ ദൈവം മറ്റേ കൈ നീട്ടുന്നു. അതെ.. ഇന്നലെ ആ കൈ എന്നെ മഹാനടന്‍ മമ്മൂക്കയുടെ കൂടെ അഭിനയിപ്പിച്ചു. 

എന്‍റെ ജോഡിയായി ഞാന്‍ ഏറെ ബഹുമാനിക്കുന്ന കലാകാരി മമ്ത മോഹന്‍ദാസും. പണ്ട് താപ്പാനയുടെ ലൊക്കേഷനില്‍ വച്ചാണ് ഞാന്‍ മമ്മൂക്കയെ ജീവിതത്തില്‍ ആദ്യമായി നേരില്‍ കണ്ട് സംസാരിക്കുന്നത്. ഇന്നലെ അതെ സംവിധായകന്‍ ജോണി ചേട്ടന്‍റെ പുതിയ സിനിമ തോപ്പില്‍ ജോപ്പന്‍റെ സെറ്റില്‍ വച്ച് ആദ്യമായി ഒന്നിച്ചഭിനയിച്ചു. നന്ദി ജോണി ചേട്ടാ. മമ്മൂക്ക .. അടുത്ത ഷെഡ്യൂളിനായി ഞാന്‍ കട്ട വെയിറ്റിങ്..."ജൂഡ് ഫേസ്ബുക്കിലൂടെ പറഞ്ഞു.

Your Rating: