Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവസാനശബ്ദം ബഗീരയ്ക്ക് വേണ്ടി

om-puri-jungle-book

അഭിനയം കൊണ്ടു മാത്രമല്ല ശബ്ദം കൊണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ താരമാണ് ഓംപുരി. അദ്ദേഹക്കിന്റേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമയിലും ഇതേ ശബ്ദമാണ് പ്രേക്ഷകർക്ക് കേൾക്കാനായത്.

The Jungle Book Movie Official Hindi Trailer 2 2016 HD 720p

ഹോളിവുഡ് സംവിധായകൻ ജോൺ ഫവ്ര്യു ഒരുക്കിയ ഹോളിവു‍ഡ് ചിത്രം ജംഗിൾ ബുക്കിന്റെ ഹിന്ദി പതിപ്പിന് വേണ്ടിയായിരുന്നു ഓം പുരി ശബ്ദം കൊടുത്തത്. ചിത്രത്തിൽ ബഗീരയുടെ കഥാപാത്രത്തിന് വേണ്ടി ശബ്ദം നൽകിയത് ഓം പുരിയാണ്. സിനിമയുടെ ഹോളിവുഡ് പതിപ്പിൽ ഇതേ കഥാപാത്രത്തിന് ശബ്ദം നൽകിയത് ബെൻ കിങ്സ്‌ലിയായിരുന്നു.

ഇവിടെയും മറ്റൊരു അപൂർവനിമിഷത്തിന് ഈ കൂടിച്ചേരൽ വഴിയൊരുക്കി. 1982ല്‍ പുറത്തിറങ്ങിയ പ്രശ്സത ചിത്രം ഗാന്ധിയിൽ ബെൻകിങ്സ്‌ലിയും ഓം പുരിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.