Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊടും ഫ്രീക്കനായി നിവിന്റെ ദാദ

dhadha-nivin

നിവിൻ പോളിയുടെ സൂപ്പർസ്റ്റാർ ആണ് മകൻ ദാദ. ദാദയെന്നു വിളിക്കുന്ന മകന്‍ ദാവീദിനും ആരാധകര്‍ ഒട്ടും കുറവല്ല. നിവിന്‍ പോളിയ്‌ക്കൊപ്പം പൊതു ചടങ്ങുകളിലും ലൊക്കേഷനിലുമൊക്കെ ദാദയും തിളങ്ങും.

premm-dhadha

സ്റ്റൈലിന്റെ കാര്യത്തിൽ അച്ഛനൊപ്പം തന്നെയാണ് ദാദയും. പ്രേമം മലയാളികൾക്കിടയിൽ തരംഗം സൃഷ്ടിച്ചപ്പോൾ കറുത്ത ഷർട്ടും കൂളിങ് ഗ്ലാസും അണിഞ്ഞ് അച്ഛനും മകനും എത്തിയ ഫോട്ടോ സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു. കുഞ്ഞാണെങ്കിലെന്താ താനും ഒരു കൊച്ചു ഫ്രീക്കനാണെന്ന് ദാദ വീണ്ടും തെളിയിച്ച് കഴിഞ്ഞു.

dhahdha-nivin

കഴിഞ്ഞ ജൂണ്‍ 2ന്‌ ദാദയുടെ നാലാം പിറന്നാളായിരുന്നു. മകന്‌ ആശംസകള്‍ നേര്‍ന്നുകൊണ്ട്‌ നിവിന്‍ പോളി ദാദയുടെ ഒരു ഫോട്ടോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിലെ ദാവീദിന്റെ ലുക്കായിരുന്നു ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്‌.

മുടി പുറകോട്ട് നീട്ടിവളർത്തി കിടിലൻ ലുക്കിൽ താടിക്ക് കൈയും കൊടുത്തിരിക്കുന്ന ദാദ. നാല് വയസ്സുകാരനായ ദാദയുടെ ഹെയര്‍സ്റ്റൈല്‍ കണ്ട് ഫ്രീക്കന്മാര്‍ വരെ അന്തംവിട്ടു.

dhadha

ആഘോഷങ്ങളും താരപരിവേഷങ്ങളുമില്ലാതെയായിരുന്നു ദാദയുടെ പിറന്നാൾ ആഘോഷം. തൃശൂര്‍ മെഡിക്കല്‍ കോളജിലെ 350 ഓളം കാന്‍സര്‍ രോഗികള്‍ക്കു ഭക്ഷണം നല്‍കിയാണു നിവിന്‍ പോളി മകന്റെ നാലാം പിറന്നാള്‍ ആഘോഷിച്ചത്‌. 

Your Rating: