Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോർഫ് ചെയ്ത ‘മോന്’ ജ്യോതിയുടെ മറുപടി

jyothikrishna

സിനിമാതാരങ്ങളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ വാട്ട്സാപ്പിൽ കൂടി പ്രചരിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. പലരും ഇതിനെതിരെ കടുത്ത പ്രതികരണങ്ങളുമായി മുന്നോട്ടു വന്നിട്ടും ഇൗ പ്രവണതയ്ക്ക് ഒരു മാറ്റവുമുണ്ടായിട്ടില്ല.

നടി ജ്യോതികൃഷ്ണയുടെ മോർഫ് ചിത്രമാണ് ഇത്തരം സംഭവങ്ങളിൽ ഒടുവിലത്തേത്. വാട്ട്സാപ്പ് ഗ്രൂപ്പുകളിലും മറ്റും ഇൗ ചിത്രം പലരും അയച്ചതോടെ നടി കടുത്ത വിമർശനവുമായി രംഗത്തെത്തി. ജ്യോതി ഫെയ്സ്ബുക്കിൽ കുറിച്ച പോസ്റ്റ് ഇപ്രകാരമാണ്.

നല്ല കുടുംബത്തിൽ പിറക്കാത്ത ഏതോ ഒരു മോൻ/ മോൾ ഇന്നു താഴെ ഉള്ള എന്റെ ഈ ഫോട്ടോയുടെ തലഭാഗം മാത്രം എടുത്ത് അവന്റെ/ അവളുടെ അമ്മയുടെയോ പെങ്ങളുടെയോ ശരീരഭാഗത്തോട് ചേർച്ചുവച്ച് അത് വാട്ട്സാപ്പ് വഴി പലർക്കും അയച്ചുകൊടുക്കുന്നുണ്ട്. എന്നെ അറിയുന്ന എന്റെ ഒരുപാട് കൂട്ടുകാർ ഇന്നു എന്റെ ഫോട്ടോയുടെ താഴെ എന്നെ സപ്പോർട്ട് ചെയ്തുകൊണ്ട് ഒരുപാട് മെസേജ് അയച്ചിരുന്നു. ഈ പണി ചെയ്ത അവൻ അവൾക്ക് ഇതിൽ കൂടുതൽ ഒരു മറുപടിയും എനിക്ക് കൊടുക്കാനില്ല, കാരണം ഇതു െചയ്യുമ്പോള്‍ അവൻ അവൾ എന്താണോ ഉദ്ദേശിച്ചത് അത് വെറുതെ ആയിപ്പോയി. എന്നെ സപ്പോർട്ട് ചെയ്തു കൂടെനിന്ന എന്റെ എല്ലാ കൂട്ടുകാർക്കും നന്ദി, പറഞ്ഞറിയിക്കാനാകാത്ത നന്ദി.

ഇത്തരം സംഭവങ്ങൾ തുടർക്കഥകളായിട്ടും നിയമനടപടികൾ ഒന്നും ഇത്തരക്കാർക്കെതിരെ ഉണ്ടാകുന്നില്ലെന്നത് ഖേദകരമാണ്. തീർത്തും അപലപനീയമായ ഇൗ പ്രവണത ചലച്ചിത്ര താരങ്ങൾക്കൊപ്പം സാധാരണക്കാരും നേരിടുന്ന വലിയ വെല്ലുവിളി തന്നെയാണ്.

Your Rating: