Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.ജി.ജോർജിന് ജെ.സി.ഡാനിയേൽ പുരസ്ക്കാരം

k-g-george

മലയാള സിനിമയ്ക്കു നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേൽ പുരസ്ക്കാരത്തിന്(ഒരു ലക്ഷം രൂപ) പ്രശസ്ത സംവിധായകൻ കെ.ജി.ജോർജ് അർഹനായി. ഒക്ടോബർ 15നു പാലക്കാട്ട് നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് നിശയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്ക്കാരം സമ്മാനിക്കും.

മലയാള സിനിമയിൽ വിപ്ലവാത്മക മാറ്റങ്ങൾക്കു തുടക്കം കുറിച്ച സംവിധായകനാണ് കെ.ജി.ജോർജ്.മികച്ച മലയാള സിനിയ്ക്കുള്ള ദേശീയ അവാർഡും ഒൻപതു സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്.സ്വപ്നാടനം,യവനിക,ആദാമിന്റെ വാരിയെല്ല്,പഞ്ചവടിപ്പാലം,ഇരകൾ,ഇലവംകോട് ദേശം തുടങ്ങിയ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ജെ.സി.ഡാനിയേലിന്റെ പേരിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി ഇതുവരെ 22 പ്രമുഖരെ പുരസ്ക്കാരം നൽകി ആദരിച്ചിട്ടുണ്ട്.ഐ.വി.ശശി ചെയർമാനും സിബി മലയിൽ, ജി.പി.വിജയകുമാർ, കമൽ,റാണി ജോർജ് എന്നിവർ അംഗങ്ങളുമായുള്ള സമിതിയാണ് കെ.ജി.ജോർജിനെ പുരസ്ക്കാരത്തിനു തിരഞ്ഞെടുത്തത്. 

Your Rating: