Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാട് പൂക്കുന്ന നേരം; ആദ്യ പ്രദർശനം മോൺട്രിയൽ ചലച്ചിത്ര മേളയിൽ

rima-indrajith

ഡോ. ബിജുവിന്റെ ഏറ്റവും പുതിയ സിനിമ ആയ കാട് പൂക്കുന്ന നേരത്തിന്റെ ആദ്യ പ്രദർശനം ലോക പ്രശസ്തമായ മോൺട്രിയൽ ചലച്ചിത്ര മേളയിൽ. ഈ മാസം 25  മുതൽ സെപ്റ്റംബർ 5 വരെ  കാനഡയിൽ നടക്കുന്ന നാല്പതാമത് മോൺട്രിയൽ ചലച്ചിത്ര മേളയിൽ ഫോക്കസ് ഓൺ വേൾഡ് സിനിമ  വിഭാഗത്തിലേക്കാണ് കാട് പൂക്കുന്ന നേരം തിരഞ്ഞെടുക്കപ്പെട്ടത്.

വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാ പോൾ നിർമിച്ച ഈ ചിത്രത്തിൽ ഇന്ദ്രജിത്തും റിമാ കല്ലിങ്കലും മുഖ്യ വേഷത്തിൽ എത്തുന്നു. ഇന്ദ്രൻസ്, ഇർഷാദ്, പ്രകാശ് ബാരെ കൃഷ്ണൻ ബാലകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ.

ഈ വർഷത്തെ  മോൺട്രീയൽ മേളയിൽ ഇന്ത്യയിൽ നിന്നു മൂന്ന് സിനിമകൾ ആണ് തിരഞ്ഞെടുക്കപ്പെട്ടത് . മത്സര വിഭാഗത്തിൽ പ്രശസ്ത ബംഗാളി സംവിധായകൻ ഗൗതം ഘോഷിന്റെ ഷംഖാചൽ എന്ന സിനിമയും ഫോക്കസ് ഓൺ വേൾഡ് സിനിമയിൽ കാട് പൂക്കുന്ന നേരവും സിദ്ധാർഥ് ശിവയുടെ ചതുരം എന്ന സിനിമയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട  15 ചലച്ചിത്ര മേളകളിൽ ഒന്നാണ് മോൺട്രിയൽ. അവിടെ തിരഞ്ഞെടുക്കപ്പെട്ട മൂന്ന് ഇന്ത്യൻ സിനിമകളിൽ രണ്ടും മലയാളത്തിൽ നിന്നാണ് എന്നത് ഏറെ അഭിമാനകരമാണ്.