Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കബാലിയുടെ എച്ച് ഡി പ്രിന്റ് ഫെയ്സ്ബുക്കിൽ

kabali-hd

രജനികാന്തിന്റെ പുതിയ ചിത്രം കബാലിയുടെ എച്ച്ഡി പ്രിന്റ് ഇന്റർനെറ്റിലൂടെ പുറത്തുവന്നു. ഫെയ്സ്ബുക്ക് , ഓൺലൈൻ സൈറ്റുകളിലൂടെയാണ് ചിത്രത്തിന്റെ എച്ച്ഡി പ്രിന്റ് പുറത്തായത്.

രണ്ട് ഭാഗങ്ങളായാണ് ചിത്രം ഫെയ്സ്ബുക്കിൽ പ്രചരിക്കുന്നത്. ആഗസ്റ്റ് 2ന് ഫെയ്സ്ബുക്കിലെ ഒരു പേജിൽ അപ്‌ലോഡ് ചെയ്ത് ഈ പ്രിന്റ് ഇതിനകം എഴുപതിനായിരത്തോളം ആളുകൾ കണ്ടുകഴിഞ്ഞു.

ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നോടിയായി വ്യാജ പകർപ്പുകൾ പുറത്തിറക്കുന്നവർക്കെതിരെ നിർമാതാവ് എസ്.താനു ഹൈക്കോടതിയെ സമീപിച്ചിരുന്നു. 169 സൈറ്റുകളെ ഹൈക്കോടതി വിലക്കുകയും ചെയ്തിരുന്നു.  

Your Rating: