Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് സഹോദരൻ

rlv-ramakrishnan

കലാഭവൻ മണിയുടെ കുടുംബം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മണിയുടെ മരണം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കുടുംബാംഗങ്ങൾ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി. മണിയുടെ മരണത്തിൽ ഗൂഡാലോചന നടന്നതായി വിശ്വസിക്കുന്നുണ്ടെന്നും കേസന്വേഷണത്തിന്റെ കാര്യത്തിൽ എല്ലാ സഹായവും മുഖ്യമന്ത്രി ഉറപ്പുനൽകിയതായും കലാഭവൻ മണിയുെട സഹോദരനായ ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു.

മണിയുടെ ശരീരത്തിൽ കീടനാശിനി ഇല്ലെന്നും മെഥനോൾ മാത്രമാണുള്ളതെന്നും കേന്ദ്രലാബിലെ രാസപരിശോധനാഫലം വ്യക്തമാക്കിയിരുന്നു. മെഥനോൾ മരണകാരണമാകുമോയെന്ന് വിലയിരുത്താനായി പൊലീസ് വിദഗ്ദ മെഡിക്കൽ സംഘത്തിന്റെ സഹായം തേടിയിരിക്കുകയാണ്. മരണകാരണമാകില്ലെന്നാണ് ഉത്തരമെങ്കിൽ രോഗം മൂലമുള്ള സ്വാഭാവിക മരണമെന്ന നിഗമനത്തിലേക്കെത്താനാണ് പൊലീസിന്റെ ആലോചന. ഈ സാഹചര്യത്തിലാണ് കുടുംബം പരാതിയുമായി മുഖ്യമന്ത്രിയെ കാണുന്നത്.

മണി കൊല്ലപ്പെട്ടതാണെന്നും സഹായികൾക്കും സുഹൃത്തുക്കൾക്കും അറിവുണ്ടെന്നുമാണ് കുടുംബത്തിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഉന്നത അന്വേഷണം ആവശ്യപ്പെടുന്നത്.  

Your Rating: