Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയിലെ സകലകലാവല്ലഭൻ

kalabhavan-mani

മലയാള സിനിമയിലെ സകലകലാവല്ലഭനായിരുന്നു കലാഭവൻ മണി. അഭിനയം, ആലാപനം, സംഗീത സംവിധാനം. രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകൾ വളരെ കുറവ്. ചുരുക്കത്തിൽ സിനിമയിൽ ഒാൾറൗണ്ടറായിരുന്നു ഒാട്ടോക്കാരനായി ജീവിതം ആരംഭിച്ച കലാഭവൻ മണി.

രജനീകാന്ത്, കമൽഹാസൻ, ഐശ്വര്യാ റായ്, വിക്രം തുടങ്ങി ഇങ്ങ് മലയാളത്തിലെ ഒട്ടുമിക്ക താരങ്ങൾക്കൊപ്പവും മണി അഭിനയിച്ചു. നായകനായും സഹനടനായും വില്ലനായും ഹാസ്യതാരമായുമൊക്കെ മണി കാണികളെ രസിപ്പിച്ചു. മലയാളത്തിൽ മാത്രമൊതുങ്ങാതെ തമിഴിലും തെലുങ്കിലുമൊക്കെ മണി തന്റെ സാന്നിധ്യം അറിയിച്ചു.

Kalabhavan Mani Passed Away | Visuals from hospital | Manorama Online

Kalabhavan Mani Passed Away | Visuals from hospital | Manorama Online

നാടൻ പാട്ടിനെ ഇത്രയധികം ജനകീയമാക്കിയ മറ്റൊരു കലാകാരനില്ല. പാവാട പ്രായത്തിൽ തുടങ്ങി... ഒട്ടനവധി ഗാനങ്ങൾ മണിയുടെ ശബ്ദത്തിൽ മലയാളി കേട്ടു. ഗാനമേളകൾക്കും മറ്റു ചടങ്ങുകൾക്കും മണി എത്തിയാൽ പാട്ടു പാടാതെ ജനങ്ങൾ വിടില്ലെന്ന അവസ്ഥയുണ്ടായിരുന്നു.

ഒരുപാട് സിനിമകളിലെ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ അദ്ദേഹം നമ്മെ വിസ്മയിപ്പിച്ചു. ദേശീയ പുരസ്കാരം മുതലിങ്ങോട്ട് നിരവധി അവാർഡുകളും മണിയെ തേടിയെത്തി. മലയാളി മറക്കാത്ത ഒട്ടനവധി കഥാപാത്രങ്ങളെയും മണി നമുക്ക് സമ്മാനിച്ചു.

കുറച്ചു നാളുകളായി സിനിമകളിൽ സജീവമല്ലാതിരുന്ന മണി കഴിഞ്ഞ വർഷം വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചത്. കമൽഹാസനൊപ്പം അഭിനയിച്ച ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശമാണ് അദ്ദേഹം അവസാനകാലത്ത് അഭിനയിച്ച പ്രമുഖ ചിത്രം.

related stories
Your Rating: