Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകന്റെ ചിത്രത്തിന് ക്ലാപ്പ് അടിച്ച് ജയറാം

Poomaram pooja-kalidasan-4

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് ജയറാമിന്റെ മകന്‍ കാളിദാസൻ പ്രധാനവേഷത്തിലെത്തുന്ന 'പൂമരം' എന്ന ചിത്രത്തിന്റെ പൂജ എറണാകുളം മഹാരാജാസ് കോളേജിൽ നടന്നു. ജയറാം ചിത്രത്തിന്റെ ക്ലാപ്പ് അടിച്ചപ്പോള്‍ പാര്‍വതിയാണ് സ്വിച്ച് ഓണ്‍ കർമം നിർവഹിച്ചത്. കാളിദാസന്റെ സഹോദരി മാളവികയും ചടങ്ങിൽ പങ്കെടുത്തു.

Poomaram pooja-kalidasan-2

കമല്‍, സിബിമലയില്‍, ജയറാം, ജോഷി, തുടങ്ങിയവരും എത്തിയിരുന്നു. ‘എന്റെ വീട് അപ്പൂന്റേം ’എന്ന ചിത്രത്തിലൂടെ മികച്ച ബാല നടനുള്ള ദേശീയ അവാർഡ് നേടിയ കാളിദാസൻ തമിഴിൽ രണ്ടു സിനിമകൾ ചെയ്തിട്ടുണ്ട്.

Poomaram pooja-kalidasan-5

Kalidasan to be hero in Abrid shine new flick| Manorama News

മലയാളത്തിൽ അനുയോജ്യമായ കഥയ്ക്കുള്ള കാത്തിരിപ്പാണ് പൂമരത്തിലൂടെ സഫലമാകുന്നതെന്ന് കാളിദാസൻ പറഞ്ഞു.കേന്ദ്രകഥാപാത്രമാകാൻ അനുയോജ്യമായ മുഖം തേടി കാളിദാസനിലെത്തുകയായിരുന്നു സംവിധായകൻ.

Poomaram pooja-kalidasan-1

കേരളത്തിലെ കോളജ് ക്യാംപസുകളിൽ നിന്ന് പ്രതിഭാധനരായ വിദ്യാർത്ഥികളുടെ വലിയൊരു നിര സിനിമയുടെ ഭാഗമാകുന്നുണ്ട്. ഇതിനായി വിശദമായ ഒഡീഷനാണ് നടന്നത്. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ അടുത്തയാഴ്ച ചിത്രീകരണം ആരംഭിക്കും.കഥയും തിരക്കഥയും എബ്രിഡ് ഷൈന്റേതാണ്.
 

Poomaram pooja-kalidasan-3