Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരേഷ് ഗോപിയെ ലജ്ജയോടുകൂടി മാത്രമേ കാണാനാകൂ: കമൽ

kamal-suresh-gopi.jpg.image.784.410

നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയെ വിമർശിച്ച് സംവിധായകൻ കമൽ. സുരേഷ് ഗോപിയെ ലജ്ജയോടുകൂടി കാണാനാകൂ. രാജ്യസഭാ സീറ്റിനായി നരേന്ദ്രമോദി എന്ന നരാധമനായ, ഭരണകൂട ഭീകരതയുടെ വക്തവായ വ്യക്തിയുടെ അടിമയാകുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.

സുരേഷ് ഗോപിയെ പോലെ ഞങ്ങള്‍ അടിമകളാണ് എന്ന് പറഞ്ഞ് സിനിമാതാരങ്ങളും,നാടകനടന്‍മാരുമെല്ലാം വലതുപക്ഷത്തേക്ക് പോവുന്നത് കണ്ട് നാം ഭയപ്പെടുകയാണെന്നും കമല്‍ പറഞ്ഞു.

സംവിധായകൻ വിനയനും നേരത്തെ സുരേഷ് ഗോപി സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപി ശുദ്ധനായ മണ്ടനെന്നായിരുന്നു വിനയൻ പറഞ്ഞത്.