Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടികെ രാജീവ് കുമാർ ചിത്രത്തിൽ കമൽഹാസൻ നായകൻ

T K Rajeev Kumar - Kamal Hassan ടി കെ രാജീവ് കുമാർ - കമൽഹാസൻ

കമൽഹാസന്റെ അടുത്ത സിനിമ പ്രശസ്ത സംവിധായകൻ ടി കെ രാജീവ് കുമാർ സംവിധാനം ചെയ്യും. ഒരേ സമയം മലയാളം-തമിഴ് ഭാഷകളിൽ ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നും വിശദവിവരങ്ങൾ വഴിയെ വെളിപ്പെടുത്തുമെന്നും അദ്ദേഹം മനോരമ ഒാൺലൈനോട് പറഞ്ഞു.

ടി കെ രാജീവ്കുമാറിന്റെ ആദ്യ ചിത്രമായ ചാണക്യനിലും കമൽഹാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 26 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. തൂങ്കാവനമാണ് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ കമൽഹാസൻ ചിത്രം. തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.