Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാധവിക്കുട്ടി ആകണോ? കമൽ വിളിക്കുന്നു

kamal-casting

മലയാളിയെ എഴുത്തും ജീവിതവും കൊണ്ടു ഭ്രമിപ്പിച്ച പ്രിയ എഴുത്തുകാരി കമലാസുരയ്യയുടെ ജീവിതം സെല്ലുലോയ്ഡിൽ പകർത്താനൊരുങ്ങുകയാണു സംവിധായകൻ കമൽ. കമലാസുരയ്യയെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നതു വിദ്യാ ബാലനാണ്. പൃഥ്വിരാജും മുരളി ഗോപിയുമാണു മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കമലാസുരയ്യയുടെ എഴുത്തു ജീവിതത്തിന്റെയും വ്യക്തിജീവിതത്തിന്റെയും പരിസരങ്ങളിലൂടെ നടത്തിയ അന്വേഷണ യാത്രയ്ക്കു ശേഷമാണു കമൽ തിരക്കഥയൊരുക്കിയത്. മാധവിക്കുട്ടിയുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന കമല്‍ അവരുടെ ചെറുപ്പക്കാലം അവതരിപ്പിക്കാനുള്ള കുട്ടികളെ തേടുകയാണ്. മാധവിക്കുട്ടിയുടെ ബാല്യവും കൗമാരവും അവതരിപ്പിക്കാനുള്ള താരങ്ങളെയാണ് സംവിധായകൻ തേടുന്നത്.

കൂടാതെ, മാധവിക്കുട്ടിയുടെ കുടുംബത്തിലെ അംഗങ്ങളെയും മറ്റു ചില പ്രമുഖരെയും അവതരിപ്പിക്കാനും കലാകാരന്മാരെ തേടുന്നുണ്ട്.

കഥാപാത്രങ്ങളെ തേടുന്നു...

1. മാധവിക്കുട്ടിയുടെ ബാല്യകാലം– അഞ്ച് വയസ്സുകാരിയായ മാധവിക്കുട്ടി എന്ന കമലയുടെ ബാല്യകാലം അവതരിപ്പിക്കാൻ ബാലതാരത്തെ ആവശ്യമുണ്ട്. നീണ്ടു ചുരുണ്ടു മുടിയും ചുറുചുറുക്കും കലാവാസനയുമുള്ള പെൺകുട്ടികൾക്ക് മുൻഗണന.

2. മാധവിക്കുട്ടിയുടെ കൗമാര കാലം – 13 വയസ്സിനും 17 വയസ്സിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ മാത്രമേ പരിഗണിക്കൂ. നീണ്ടു ചുരുണ്ട മുടിയും ശാലീനമായ മുഖവും മെലിഞ്ഞ ദേഹ പ്രകൃതിയും അഭിനയശേഷിയും നിർബന്ധം.

3. ബാലാമണിയമ്മ - മാധവിക്കുട്ടിയുടെ അമ്മ, പ്രശസ്തയായ കവയിത്രി.
അവരുടെ 40 വയസ്സ് മുതൽ 94 വയസ്സിൽ മരിക്കുന്നതു വരെയുള്ള കാലം ചിത്രത്തിൽ ഉണ്ട്. വെളുത്ത് കൃശഗാത്രയായ അവരുടെ രൂപം പ്രസിദ്ധമാണല്ലോ. രൂപ സാദൃശ്യവും അഭിനയശേഷിയുമുള്ള, 40 വയസ്സിനുമേൽ പ്രായമുള്ള സ്ത്രീകളെ മാത്രമേ പരിഗണിക്കൂ.

4. വി.എം.നായർ– മാധവിക്കുട്ടിയുടെ അച്ഛൻ.

മെലിഞ്ഞു നീണ്ട് ഇരുനിറത്തിൽ ഗൗരവക്കാരനാണ് വി.എം.നായർ. നാടകത്തിലോ സിനിമയിലോ അഭിനയിച്ചു പരിചയമുള്ള കലാകാരൻമാരെയാണ് തേടുന്നത്.

5. കുട്ടികൃഷ്ണ മാരാർ.
സാഹിത്യ നിരൂപകനും എഴുത്തുകാരനും ആയ കുട്ടികൃഷ്ണമാരാർ ഈ സിനിമയിൽ കഥാപാത്രമാണ്. കൃശഗാത്രനായ മാരാരുടെ 40 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള പ്രായമാണ് സിനിമയിൽ. അനുയോജ്യരായവർ അപേക്ഷിക്കുക.

6. വള്ളത്തോൾ.
ആജാനുബാഹുവായ, കഷണ്ടി കയറിയ അദ്ദേഹത്തിന്റെ രൂപത്തോടു സാദൃശ്യമുള്ള, 55 നും 60 നും ഇടയിൽ പ്രായമുള്ള കലാകാരന്മാരെ ക്ഷണിക്കുന്നു.

7. നാലപ്പാട്ട് നാരായണ മേനോൻ– ബാലാമണിയമ്മയുടെ അമ്മാവനായ പ്രശസ്ത സാഹിത്യകാരൻ.
വെളുത്ത് ഉയരം കുറഞ്ഞ്, പ്രൗഢ മുഖലക്ഷണമുള്ള അദ്ദേഹത്തിന്റെ 45 വയസ്സ് മുതൽ 60 വയസ്സ് വരെയുള്ള കാലമാണ് സിനിമയിൽ. അനുയോജ്യരായവർ അപേക്ഷിക്കുക.

2016 ജൂൺ 30 നകം അപേക്ഷകൾ ഫോട്ടോ സഹിതം താഴെ കാണുന്ന വിലാസത്തിൽ അയക്കുക.

Kamal, film director
9D, Skyline palmshade, Opp-Lulu Mall, Edappally, Ernakulam.
mail id : directorkamal@gmail.com