Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിന്റെ കമ്മാര സംഭവം; വിഡിയോ കാണാം

dileep-kammara-sambhavam

ദിലീപിനെ നായകനാക്കി പരസ്യചിത്ര സംവിധായകനായ രതീഷ് അമ്പാട്ട് ഒരുക്കുന്ന ചിത്രമായ കമ്മാര സംഭവത്തിന്റെ പൂജ എറണാകുളത്ത് നടന്നു. സംവിധായകരായ ബ്ലെസി, ലാൽ ജോസ്, അക്കു അക്ബർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയുടേതാണ്.

Kammara Sambhavam Movie Pooja

ചിത്രത്തില്‍ ദിലീപ് മൂന്നു ഗെറ്റപ്പുകളിലെത്തുന്നു. തൊണ്ണൂറ്റിമൂന്നു വയസുള്ള വൃദ്ധനായും ദിലീപിനെ കാണാം.തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. സിദ്ധാര്‍ഥിന്റെ ആദ്യ മലയാളചിത്രമാണിത്. തെന്നിന്ത്യൻ സുന്ദരി തമന്ന ഈ ചിത്രത്തിലൂടെ മലയാളത്തിലെത്തുന്നെന്നും റിപ്പോർട്ട് ഉണ്ട്. മുരളി ഗോപിയും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ചിത്രത്തിന്റെ 10 ദിവസത്തെ ചിത്രീകരണമേ ആദ്യഘട്ടത്തില്‍ നടക്കുകയൂള്ളൂ. ബാക്കി ഭാഗങ്ങള്‍ അടുത്ത വര്‍ഷമാകും ചിത്രീകരിക്കുക. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.