Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമ്മട്ടിപ്പാടം ഹിന്ദിയിലേക്ക്

arjun-dulquer

തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ദുൽക്കർ ചിത്രം കമ്മട്ടിപ്പാടം തെലുങ്കിലും ഹിന്ദിയിലും റീമേയ്ക്കിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. തെലുങ്കിൽ അഖിൽ അക്കിനേനിയും ഹിന്ദിയിൽ അർജുൻ കപൂറും നായകന്മാരായി എത്തിയേക്കുമെന്നാണ് സൂചന.

ഇതുസംബന്ധിച്ച ചർച്ചകൾ നടന്നുവരുന്നു. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകരിൽ ഒരാളായ രാജീവ് രവി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് കമ്മട്ടിപ്പാടം.

ദുൽക്കർ, വിനായകൻ, പുതുമുഖം മണികണ്ഠൻ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. അധോലോക കഥയുടെ പശ്ചാത്തലത്തിൽ കൊച്ചി നഗരത്തിന്റെ വികസനവും ചൂഷണവുമൊക്കെ സിനിമ ചർച്ച ചെയ്യുന്നു. സുരാജ്, അനിൽ, ഷോൺ റോമി, ഷൈൻ ടോം, അലൻസിയർ, പി ബാലചന്ദ്രൻ എന്നിവരാണ് മറ്റുതാരങ്ങൾ.  

Your Rating: