Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വിയുടെ കർണൻ; ലോഞ്ച് പ്രമോ

prithviraj-karnan

പൃഥ്വിരാജ്–വിമൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കർണന്റെ ലോഞ്ച് പ്രമോ വിഡിയോ പുറത്തിറങ്ങി. 50 കോടിക്ക് മുകളിൽ നിർമാണചിലവ് വരുന്ന ചിത്രം മഹാഭാരത യുദ്ധം അരങ്ങേറിയെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലങ്ങളില്‍ വച്ചു തന്നെ ചിത്രീകരിക്കാനാണ് പദ്ധതി.

KARNAN LAUNCH PROMO | BURJ AL ARAB DUBAI | R S Vimal | Prthiviraj Sukumaran

ദുബായിയിലെ ബുർജ് അല്‍ അറബ് ഹോട്ടലിൽവച്ചായിരുന്നു സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം. ദുബായിയിലെ പ്രമുഖ വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിർമിക്കുന്നത്. എന്നു നിന്റെ മൊയ്തീൻ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ആർ എസ് വിമലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഗംഗ, ഹരിദ്വാർ എന്നിവടങ്ങളിലായിരിക്കും സിനിമയുടെ ലൊക്കേഷൻ. ചിത്രത്തിന്റെ ലൊക്കേഷൻ തേടി വിമൽ ഈ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. പൃഥ്വിരാജ് അല്ലാതെ തമിഴിൽ നിന്നും പ്രശസ്തതാരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.