Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിയെ അടിക്കാൻ വരെ ധൈര്യമുള്ള നായിക

kasaba.jpg.image.800.418

പൊലീസ് വേഷങ്ങൾ എന്നും സിനിമാ പ്രേമികൾ ഹൃദയത്തോട് ചേർത്തു പിടിച്ചിട്ടുണ്ട്. മെഗാ താരം പൊലീസ് വേഷത്തിലെത്തുമ്പോൾ പ്രതീക്ഷയുടെ കനമേറുന്നു. ‘കസബ’യാണ് മമ്മൂട്ടിയുടെ പുത്തൻ പൊലീസ് ഭാവം. പെരുന്നാളിന് പ്രദർശനത്തിനെത്തുന്ന കസബ കസറുമോ? അറിയാം കസബയുടെ വിശേഷങ്ങൾ. മമ്മൂട്ടി‌യും സംവിധായകൻ നിഥിൻ രൺജി പണിക്കരും വരലക്ഷ്മി ശരത്കുമാറും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു...

ട്രോളുകളെക്കുറിച്ച് മമ്മൂട്ടി

‘ഒരുപക്ഷേ ആ പോസ്റ്ററിൽ തന്റെ ഇരുപ്പ് ഒക്കെ കണ്ട് അവരുടെ ഭാവനയിൽ വിരിഞ്ഞ ഒന്നായിരിക്കും. ആ പോസ്റ്ററിന്റെ പ്രത്യേകതയാകാം. സിനിമയിലുള്ള സീന്‍ അല്ലത്. ചിത്രീകരണത്തിനിടെ വെറുതെ എടുത്ത ഫോട്ടോ ആണത്. അത് പോസ്റ്റർ ഡിസൈനർ സിനിമയുടെ പോസ്റ്ററാക്കി മാറ്റി.’–മമ്മൂട്ടി പറഞ്ഞു

Actor Mammootty on Kasaba - Interview | Manorama News

മമ്മൂട്ടിയെ ആദ്യമായി കണ്ട വരലക്ഷ്മി

മമ്മൂട്ടിയെ ആദ്യമായി കണ്ടപ്പോൾ പേടിച്ച് ഛർദ്ദിക്കാൻ വന്നെന്ന് നായികയായി അഭിനയിക്കുന്ന വരലക്ഷ്മി പറഞ്ഞു. എന്നെ കണ്ട് ഛർദ്ദിക്കാൻ വന്നെന്ന് പറഞ്ഞത് ആരെങ്കിലും കേട്ടാൽ അടുത്ത ട്രോളിന് വകയായെന്നും മമ്മൂട്ടി തമാശയോടെ പ്രതികരിച്ചു.

ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് വരലക്ഷ്മി ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നും ഹീറോയെ കൈ ഉയർത്തി അടിക്കാൻ വരെ ധൈര്യമുള്ള നായികകഥാപാത്രമാണ് വരലക്ഷ്മയുടേതെന്നും മമ്മൂട്ടി പറയുന്നു.

അച്ഛൻ സിനിമകളിലെ തീപ്പൊരി ഡയലോഗുകൾ ഇല്ല

രൺജി പണിക്കർ സിനിമകളിലുള്ള പോലെ നെടുനീളൻ ഡയലോഗുകൾ ഒന്നും ചിത്രത്തിലെന്ന് അദ്ദേഹത്തിന്റെ മകൻ നിഥിൻ പറയുന്നു. അച്ഛന് പറ്റിയ വേഷം ഇല്ലാത്തതുകൊണ്ട് ചിത്രത്തിൽ അഭിനയിക്കാതിരുന്നതെന്നും നിഥിൻ പറഞ്ഞു.

‘പൊലീസ് കഥയ്ക്കുള്ള എല്ലാ ചേരുവകളും ഉണ്ട്. എന്നാൽ കണ്ടുശീലിച്ച പൊലീസ് സിനിമകളിൽ നിന്ന് കസബയ്ക്ക് കുറച്ച് വ്യത്യാസം ഉണ്ട്. മമ്മൂട്ടി പറഞ്ഞു.