Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീശപിരിച്ച് മമ്മൂക്ക; കസബ ടീസർ ലീക്കായി

mammootty-kasaba

മമ്മൂട്ടിയുടെ പുതിയ ചിത്രം കസബയുടെ ടീസർ ഇന്റർനെറ്റിലൂടെ ലീക്കായി പുറത്തിറങ്ങി. 37 സെക്കൻഡുള്ള ടീസറാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തായത്.

എന്നാൽ ഇത് ഔദ്യോഗിക ടീസർ അല്ലെന്നും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകള്‍ക്കായി ഉപയോഗിച്ച പ്രമൊ ടീസറാണെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി. ടീസറിൽ ഉപയോഗിച്ചിരിക്കുന്ന സംഗീതം ഗബ്ബർ സിങ്, നനകു പ്രേമതോ എന്നീ രണ്ട് തെലുങ്ക് സിനിമകളുടെ ‍ആണ്.

എഡിറ്റിങും സൗണ്ട് മിക്സിങും പോലും ഫൈനലാകാത്ത ടീസർ എങ്ങനെ പുറത്തുവന്നുവെന്ന് അന്വേഷിക്കുകയാണെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി. നിഥിന്‍ രണ്‍ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി പൊലീസ് വേഷത്തിലാണ് എത്തുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി കാക്കി അണിയുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

തെന്നിന്ത്യന്‍ താരങ്ങളായ വരലക്ഷ്മി ശരത്ത് കുമാര്‍, നേഹ സെക്‌സാന, സമ്പത്ത് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. ജഗദീഷാണ് മറ്റൊരു കേന്ദ്ര കഥാപാത്രം. രാഹുൽ രാജ് ആണ് സംഗീതം. ഈദ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും.