Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

99 മണിക്കൂറിൽ പത്ത് ലക്ഷം; റെക്കോർഡുകൾ തകർത്ത് കസബ

kasaba-record

ഒരിടവേളക്ക് ശേഷം മെഗാ സ്റ്റാർ മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് കസബ. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ തന്നെ ആരാധകർക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. പോസ്റ്ററുകള്‍ സൃഷ്ടിച്ച തരംഗം നവമാധ്യമങ്ങളിൽ നിലനിൽക്കുന്നതിനിടെയാണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങുന്നത്.

KASABA OFFICIAL TEASER | MAMMOOTTY | NITHIN RENJI PANICKER

24 മണിക്കൂറുകൾക്കുള്ളിൽ അഞ്ച് ലക്ഷത്തി പതിനായിരം ആളുകളാണ് കസബ ടീസർ കണ്ടത്. ഇപ്പോഴിതാ വെറും 99 മണിക്കൂറിൽ പത്ത് ലക്ഷം ആളുകളാണ് ടീസർ കണ്ടത്. ഏറ്റവും വേഗത്തിൽ പത്ത് ലക്ഷം പിന്നിടുന്ന മലയാള സിനിമാ ടീസറായി കസബ മാറി. ഒരു മാസം കൊണ്ട് മോഹൻലാലിന്റെ പുലിമുരുകൻ ടീസർ നേടിയ റെക്കോര്‍ഡ് ആണ് കസബ 99 മണിക്കൂറിൽ മറികടന്നത്.

രൺജി പണിക്കരുടെ മകൻ നിതിൻ രൺജി പണിക്കർ ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മമ്മൂട്ടിയുടെ പെരുന്നാൾ റിലീസാണ്. തമിഴ് നടൻ ശരത്ത് കുമാറിന്റെ മകൾ വരലക്ഷ്മിയാണ് ചിത്രത്തിലെ നായിക , സമ്പത് , സിദ്ധിഖ് ,മക്ബൂൽ , ജഗദീഷ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. സംഗീതം രാഹുൽ രാജ്. ഗുഡ്‌വിൽ എന്റെടെയ്ൻമെന്റിന്റെ ബാനറിൽ ആലീസ് ജോർജ്ജ് നിർമിക്കുന്ന ചിത്രം ജൂലൈ ആറിന് ആന്റോ ജോസഫ് ഫിലിം കമ്പനി തിയറ്ററുകളിൽ എത്തിക്കും.