Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാലേട്ടൻ തന്ന ആ ഭാഗ്യം; ആശംസകളുമായി കവിത നായർ

kavitha-lal

മോഹൻലാലിന് പിറന്നാൾ ആശംസകൾ നേര്‍ന്ന് കവിത നായർ. വിഡിയോ സന്ദേശത്തിലൂടെയാണ് കവിത തന്റെ പിറന്നാൾ ആശംസകൾ നേർന്നത്.

ഇന്ന് ലാലേട്ടന്റെ പിറന്നാൾ ആണ്. കഴിഞ്ഞ വർഷം വരെ മറ്റേതൊരു ആളെയും പോലെ അദ്ദേഹത്തിനൊപ്പം നിൽക്കുന്ന അല്ലെങ്കിൽ അദ്ദേഹത്തിന്റെയൊരു ചിത്രം പോസ്റ്റ് ചെയ്ത് പിറന്നാൾ ആശംസിക്കുകയായിരുന്നു പതിവ്.

എന്നാൽ ഇത്തവണ ഈ വർഷം എനിക്ക് ഒരുപാട് സ്പെഷൽ ആക്കി തന്ന ആളാണ് ലാലേട്ടൻ. അദ്ദേഹം ആദ്യമായിട്ട് ഒരു അവതാരിക എഴുതിയത് ഞാനെഴുതി പുസ്തകത്തിന് വേണ്ടിയാണ്. അങ്ങനെയൊരു ഭാഗ്യം എനിക്ക് ലഭിച്ചു. ഇനി ഇങ്ങനെയൊരു ഭാഗ്യം ഉണ്ടാകുമോയെന്നറിയില്ല. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. കവിത പറഞ്ഞു.  

Your Rating: