Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൂലൈ നാലിന്റെ ഓർമകളുമായി കാവ്യ മാധവൻ

kavya-dileep

ദിലീപ്–കാവ്യ മാധവൻ ജോഡികളിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നാണ് മീശമാധവൻ. ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്തത് 2002 ജൂലൈ നാലിനാണ്. ചിത്രം റിലീസ് ചെയ്ത് പതിനാല് വര്‍ഷം പിന്നിടുന്ന നാളിൽ ഓർമകൾ പങ്കുവച്ച് കാവ്യ മാധവൻ.

കാവ്യയുടെ കുറിപ്പ് വായിക്കാം–

പതിനാല്‌ വർഷങ്ങൾക്ക്‌ മുമ്പൊരു ജൂലൈ 4 നാണ്‌ മീശമാധവൻ റിലീസ്‌ ആയത്‌. ഒരു സിനിമ, വർഷമേറെ കഴിഞ്ഞിട്ടും അതിൽ പ്രവർത്തിച്ചവരും പ്രേക്ഷകരും ഒരുപാട്‌ ഇഷ്ടത്തോടെ ഓർക്കുന്നുവെങ്കിൽ അവിടെയാണ് ആ സിനിമ മഹാവിജയമാകുന്നത്‌.

മീശമാധവന്റെ വിജയത്തിളക്കത്തിന്‌ ഇന്നും ശോഭ ഏറെയാണ്. എന്റെ അഭിനയജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് മീശമാധവനിലെ 'രുഗ്മിണി'. പ്രകൃതിയും , പ്രണയവും പ്രമേയത്തിലലിഞ്ഞ്‌ ചേർന്ന് പാട്ടുകളുടേയും , പൊട്ടിച്ചിരിയുടേയും പൂക്കാലമൊരുക്കിയ ചിത്രം. ലാൽ ജോസ്‌ - ദിലീപ്‌ കൂട്ടുകെട്ട്‌ ഒന്നിച്ചപ്പോഴൊക്കെ മലയാളികളാസ്വദിച്ച രസക്കൂട്ടുകൾ മീശമാധവനിലും ആവർത്തിച്ചു.

കൂടെയുള്ളവരും , വേർപിരിഞ്ഞവരുമായ ഒട്ടേറെ നല്ല സഹപ്രവർത്തകരോടൊപ്പമുള്ള സ്മരണകൾ പുതുക്കുന്ന സിനിമ കൂടിയാണ്‌ മീശമാധവൻ. കരിമിഴിക്കുരുവിയായും , ചേലൊത്ത ചെമ്പരുന്തായും 'ചേക്ക്‌' എന്ന ഗ്രാമത്തിലൂടെ ചിറക്‌ വിടർത്തി പറന്നതിന്റെ നല്ല ഓർമ്മകൾ സമ്മാനിക്കുന്നു ... വീണ്ടും ജൂലൈ 4 ! 

Your Rating: