Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പിന്നെയും’ എത്തുന്നു കാവ്യയും ദിലീപും

adoor-kavya-dileep

എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ വിശ്വോത്തര ചലച്ചിത്രകാരൻ അടൂര്‍ ഗോപാലകൃഷ്ണൻ പുതിയ ചിത്രവുമായി എത്തുന്നു. അഞ്ചു വർഷത്തിനു ശേഷം ദിലീപും കാവ്യാ മാധവനും പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടിയുള്ള ചിത്രം ‘പിന്നെയും’ ഒാഗസ്റ്റ് 18–നു തിയറ്ററുകളിലെത്തും. ഒരു പ്രണയകഥയാണ് ‘പിന്നെയും’.

പുരുഷോത്തമൻ നായർ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. നെടുമുടി വേണു, വിജയരാഘവൻ, ബേബി അക്ഷര തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നു. കുടുംബജീവിതവും പ്രണയവും പ്രമേയമാകുന്ന ചിത്രത്തിനായി ചലച്ചിത്ര പ്രേമികൾ കാത്തിരിക്കുകയാണ്.

Your Rating: