Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൺലൈൻ വസ്ത്രവ്യാപാരവുമായി കാവ്യാ മാധവൻ

kavya-madhavan

ഇ കൊമേഴ്സ് കമ്പനികൾ ഇന്ത്യയിലാകെ വിജയത്തിന്റെ ബോക്സ് ഓഫിസ് തകർക്കുമ്പോൾ ചലച്ചിത്ര താരം കാവ്യാ മാധവൻ ഫാഷൻ വസ്ത്രങ്ങളുമായി ഇ കൊമേഴ്സ് രംഗത്തേക്കിറങ്ങുന്നു.

അഴകിയ രാവണനിലൂടെ ബാലതാരമായി വന്ന കാവ്യ ആരാധികമാരുടെ അഴകളവുകൾക്കു ചേർന്ന വസ്ത്ര ശേഖരവുമായി വേറിട്ടൊരു വരവിലാണ്. നടിമാർക്കും മുൻ നടിമാർക്കും ബൂട്ടീക് സ്റ്റോറുകളുണ്ടെങ്കിലും ആദ്യമായിട്ടാണ് മലയാള താരത്തിന്റെ ഓൺലൈൻ വസ്ത്ര വ്യാപാരം. സാരികളും സാൽവാറും ലെഹങ്കയും ഉൾപ്പെടെയുള്ള ഡിസൈനർ വസ്ത്രങ്ങളാണ് ഓൺലൈനിലൂടെ തിരഞ്ഞെടുക്കാൻ അവസരം. സൈറ്റിനു പേര് laksyah.com.

പട്ടുസാരികളും കോട്ടൺ, എത്‌നിക്, ഡിസൈനർ സാരികളും വർക്ക് ചെയ്ത സാരികളും ബ്ളൗസ് പീസും വിൽപ്പനയ്ക്കുണ്ട്. ബ്രൈഡൽ കലക്‌ഷൻസും സ്കർട്ടുകളും ടോപ്പുകളും ചേർന്ന മോഡേൺ റെഡിമെയ്ഡ് വൈവിധ്യവുമുണ്ട്. കൊച്ചിയിലാണ് കാവ്യയുടെ വെയർഹൗസും ഓഫിസുമെല്ലാം. വസ്ത്രം വേണ്ടതു കൊച്ചിയിലെങ്കിൽ മണിക്കൂറുകൾക്കകം എത്തിക്കും.

കേരളത്തിലെ മറ്റു ഭാഗങ്ങളിലും ഇന്ത്യയിലെവിടെയും വസ്ത്രം എത്തിക്കാൻ കൊറിയർ സർവീസുമായി കരാറുണ്ട്. ചേട്ടൻ മിഥുൻ മാധവനുമായി ചേർന്നാണു ബിസിനസ് എന്നു കാവ്യ പറയുന്നു. ദിവസങ്ങൾക്കകം ഓൺലൈൻ ലൈവാകും

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.