Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലവ്‌ലി നസ്‌റിയയ്ക്കൊപ്പം കാവ്യ

nazriya-kavya

മലയാളി സുന്ദരി കാവ്യ മാധവന്റെ ഒരു ഫേസ്ബുക്ക് ഫോട്ടോയാണ് ആരാധകർക്കിടയിൽ ചർച്ചാവിഷയം. നസ്രിയയ്ക്കൊപ്പം കാവ്യ നിൽക്കുന്ന ഒരു ചിത്രമാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്.

'വിത്ത് ലവ്‌ലി നസ്‌റിയ' എന്നാണ് ഫോട്ടോയുടെ അടിക്കുറിപ്പ്. രണ്ടുപ്രിയതാരങ്ങൾ ഒരുമിച്ച് വന്നപ്പോൾ ആരാണ് കൂടുതൽ സുന്ദരി എന്നായിരുന്നു ആരാധകരുടെ കൺഫ്യൂഷൻ. സിനിമാരംഗത്ത് കാവ്യയ്ക്ക് ഏറ്റവും അടുപ്പമുള്ള ഒരാളാണ് നസ്രിയ.

വ്യവസായ സംരംഭകരായ താരങ്ങളുടെ നിരയിലേക്ക്‌ മാറിയ കാവ്യ സിനിമയിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്ത് നിൽക്കുകയായിരുന്നു. വിജയ് ബാബു നായകനായി എത്തുന്ന ആകാശവാണിയാണ് കാവ്യയുെട പുതിയ ചിത്രം. ഷീ ടാക്സിയാണ് കാവ്യയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.